കോഴിക്കോട്∙ ഗവ.മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു. എംബിബിഎസ് ഉൾപ്പെടെയുള്ള കോഴ്സുകളുടെ തിയറി ക്ലാസുകളും ഡോക്ടർമാർ എടുത്തില്ല.
അഡ്മിറ്റ് ആയിട്ടുള്ള രോഗികളുടെ ചികിത്സയും ലേബർ റൂം ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളും സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസ്നാരാ ബീഗം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഡോ.
സി.എസ്.അരവിന്ദ്, യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്ത്, ട്രഷറർ ഡോ.
പി.എൻ.മിനി, ഡോ. മായ എന്നിവർ പ്രസംഗിച്ചു.
ചട്ടപ്പടി സമരവും നിസ്സഹകരണ സമരവും ശക്തമായി തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ചട്ടപ്പടി സമരത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡുകളും ഡിസംബർ ഒന്നുമുതൽ ബഹിഷ്കരിക്കും.
ആവശ്യങ്ങൾ ഉടൻ പരിഹരിക്കാത്ത പക്ഷം, നിലവിലുള്ള ചട്ടപ്പടി സമരം തുടരുന്നതു കൂടാതെ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്കു ശേഷം സമരപരിപാടികൾ ശക്തമാക്കേണ്ടി വരുമെന്ന് ഭാരവാഹികളായ ഡോ.
ടി.റോസ്നാരാ ബീഗം, ഡോ. സി.എസ്.അരവിന്ദ് എന്നിവർ അറിയിച്ചു.
തുടർ സമരപരിപാടികൾ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അടുത്ത ആഴ്ച ചേർന്നു തീരുമാനിക്കും.
രോഗികൾ വലഞ്ഞു
ചേവായൂർ∙ ഡോക്ടർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ഒപി ബഹിഷ്കരണം ആറാമത്തെ ആഴ്ചയിലും തുടർന്നതോടെ രോഗികൾ വലഞ്ഞു.
കാർഡിയോളജി, ന്യൂറോളജി ഒപി ഒഴികെ മറ്റെല്ലാ ഒപിയും പ്രവർത്തിച്ചെങ്കിലും രോഗികളുടെ തിരക്കു കുറവായിരുന്നു. മെഡിസിൻ, സർജറി ഒപികളിലാണു കുറച്ചെങ്കിലും തിരക്ക് അനുഭവപ്പെട്ടത്. സമരം അറിയാതെ ഇവിടെയെത്തിയ രോഗികളെ ജൂനിയർ ഡോക്ടർമാരാണു ചികിത്സിച്ചത്.
ഏറെ നേരം കാത്തിരുന്ന ശേഷമാണു ചികിത്സ ലഭ്യമായത്. സർജറി ഒപിയിൽ കിണാശ്ശേരിയിൽ നിന്നു രാവിലെ 8ന് എത്തിയ അച്ഛനും മകളും 12 മണിയോടെയാണു ഡോക്ടറെ കണ്ടത്.
കാലിനു പഴുപ്പ് കയറി ശസ്ത്രക്രിയയ്ക്കാണ് എത്തിയത്. സീനിയർ ഡോക്ടർമാർ സമരത്തിലായതോടെ ഹൗസ് സർജൻമാരും പിജി വിദ്യാർഥികളുമാണ് എല്ലായിടത്തും രോഗികളെ പരിശോധിച്ചത്. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോളജി ഒപി ശനിയാഴ്ച ഇല്ലാത്തതിനാൽ തിരക്ക് കുറവായിരുന്നു.
അതേസമയം നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിൽ രോഗികൾ കുറവായിരുന്നെങ്കിലും വന്നവർക്ക് ഏറെനേരം കാത്തിരിക്കേണ്ടിവന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

