നാദാപുരം∙ വയനാടിനായി സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളെല്ലാം വിലങ്ങാടിനും അനുവദിക്കുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനം യാഥാർഥ്യമായില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റിൽ ഒട്ടേറെ പദ്ധതികൾ വിലങ്ങാടിനു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കല്ലാച്ചി –വിലങ്ങാട് റോഡ് നവീകരണത്തിന് അനുവദിച്ച നാമമാത്രമായ തുക അല്ലാതെ മറ്റൊന്നും കിട്ടില്ല.
ഉരുൾപൊട്ടലിൽ കോടികളുടെ നഷ്ടമുണ്ടാകുകയും ഒട്ടേറെ പേർ ഭവനരഹിതരാകുകയും ഒരാൾ മരിക്കുകയും ചെയ്ത വിലങ്ങാട് മേഖലയിലെ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നത് അടക്കമുള്ള പ്രഖ്യാപനവും വെറുതെയായി.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഇ.കെ.വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രതിനിധി സംഘം, കാർഷിക വായ്പയെടുത്ത 65 പേരിൽ നിന്ന് ഈ വായ്പകൾ എഴുതിത്തള്ളുന്നതിന് അപേക്ഷ എഴുതി വാങ്ങിച്ചതാണ്. ഉരുൾപൊട്ടലിനെ തുടർന്ന് 5 മന്ത്രിമാർ വിലങ്ങാട്ടെത്തിയപ്പോൾ വയനാടിനെ പോലെ വിലങ്ങാടിനെയും ചേർത്തു നിർത്തുമെന്നായിരുന്നു പ്രഖ്യാപനം.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കെ.രാജൻ എന്നിവരാണു വിലങ്ങാടിന് ആശ്വാസ പ്രഖ്യാപനങ്ങളുമായി എത്തിയത്. 15 MINUTES AGO 28 MINUTES AGO 1 HOUR 3 MINUTES AGO എന്നാൽ, ചൂരൽമല, മുണ്ടക്കയം എന്നിവിടങ്ങളിലെ കടങ്ങൾ എഴുതിത്തള്ളുമെന്നു മാത്രമാണ് മന്ത്രി കെ.രാജൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
സംസ്ഥാന ബജറ്റിലും വിലങ്ങാടിന്റെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായില്ല. വ്യാപാരികൾക്ക് സഹായം അനുവദിക്കുന്ന കാര്യത്തിലും പരിഗണന ലഭ്യമായില്ല.
വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വിലങ്ങാട് അതിൽപെടാതെ പോയതാണു പ്രശ്നമായതെന്നും ഇക്കാര്യത്തിൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവരെ കാണുമെന്നും ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

