കോടഞ്ചേരി ∙ നാരങ്ങാത്തോട് ഇരുവഞ്ഞിപ്പുഴയിലെ പ്രകൃതി മനോഹരമായ പതങ്കയം വെള്ളച്ചാട്ടവും മൂന്ന് കയങ്ങളും സഞ്ചാരികൾക്ക് പേടിസ്വപ്നമാകുന്നു. ഇരുവഞ്ഞിപ്പുഴയിലെ ആഴം കൂടിയ കയങ്ങളെക്കുറിച്ച് അറിവും മുൻപരിചയവും ഇല്ലാത്ത സഞ്ചാരികൾ കയത്തിൽ ഇറങ്ങുന്നതാണ് അപകട
മരണങ്ങൾക്കു കാരണമാകുന്നത്. ചെളിയും മണലും ഇല്ലാത്ത കരിംപാറകൾ മാത്രമുള്ള പതങ്കയം സഞ്ചാരികൾക്ക് പ്രിയങ്കരമാണ്.
ഇതുവരെ പതങ്കയത്ത് 30 സഞ്ചാരികളാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച അരീക്കോട് കാവനൂർ സൽമാൻ എന്ന ചെറുപ്പക്കാരനാണ് അവസാനത്തെ ഇര.
മോഹിപ്പിച്ചു വക വരുത്തുന്ന പതങ്കയം എന്നാണ് നാരങ്ങാത്തോട് നിവാസികൾ ഈ ടൂറിസ്റ്റ് കേന്ദ്രത്തെ വിളിക്കുന്നത്.
ഇത്രയേറെ മുങ്ങി മരണങ്ങൾ ഉണ്ടായിട്ടും ജില്ലാ ഭരണ കൂടം ഒരുവിധ കരുതൽ നടപടികളും പതങ്കയത്ത് സ്വീകരിച്ചിട്ടില്ല. ഗ്രാമ പഞ്ചായത്ത് പ്രാദേശികമായി ഇവിടെ ടൂറിസ്റ്റ് ഗൈഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും അതും ഫലപ്രദമല്ല.
അവധി ദിനങ്ങളിൽ പതങ്കയത്ത് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം സൽമാൻ അപകടത്തിൽ പെട്ടപ്പോൾ പൊലീസിന്റെ സാന്നിധ്യം പതങ്കയത്ത് ഉണ്ടായിരുന്നില്ല എന്ന് സമീപവാസികൾ പറഞ്ഞു.
ഓരോ തവണയും പതങ്കയത്ത് അപകട മരണങ്ങൾ ഉണ്ടാകുമ്പോഴും തുടർന്നുള്ള ഏതാനും ദിവസങ്ങൾ മാത്രം പൊലീസും ടൂറിസ്റ്റ് ഗൈഡുകളും സുരക്ഷ ശക്തമാക്കും.
പിന്നീട് അതും ഉണ്ടാകാറില്ലെന്നാണു പരാതി.
പതങ്കയം വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും പരിചയ സമ്പന്നരായ ടൂറിസ്റ്റ് ഗൈഡുകളെ നിയമിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. പുഴയിൽ ഇറങ്ങുന്നവർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണമെന്നും ആവശ്യമുണ്ട്.
നാരങ്ങാത്തോടിന്റെ മറുകരയിൽ ആനക്കാംപൊയിൽ ഭാഗത്ത് നിന്നു പതങ്കയത്ത് എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും കാര്യമായ നടപടികൾ ഒന്നുമില്ല. നാരങ്ങാത്തോട് ഇരുവഞ്ഞിപ്പുഴയുടെ ഒരു കര കോടഞ്ചേരി പഞ്ചായത്തും മറുകര തിരുവമ്പാടി പഞ്ചായത്തുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

