കോഴിക്കോട്∙ നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയും എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയുമായ പൂവാട്ടുപറമ്പ് സ്വദേശി എകർന്നപറമ്പത്ത് വീട്ടിൽ രാഹുൽ (34) നെ പിഐടി എൻഡിപിഎസ് ആക്ട് പ്രകാരം സെൻട്രൽ ജയിലിലടച്ചു.
എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആഭ്യന്തര വകുപ്പ് ഒരു വർഷത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും, പ്രതിയെ എലത്തൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടയ്ക്കുകയുമായിരുന്നു.
എലത്തൂർ പാവങ്ങാട് സീന പ്ലാസ്റ്റിക്കിനു സമീപം വീടിന്റെ മുകൾനിലയിലെ മുറിയിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത ലഹരി മരുന്നായ 79.74 ഗ്രാം എംഡിഎംഎയുമായി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്നും എംഡിഎംഎ മൊത്തമായി കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും, ഹോംസ്റ്റേകളിലും റൂം വാടകയ്ക്ക് എടുത്ത് വാട്സ്ആപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് റൂം എടുത്ത ഭാഗങ്ങളിലേക്ക് വിളിച്ചുവരുത്തി ലഹരി മരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തി വരികയായിരുന്നു.
2018 ൽ ഒറ്റപ്പാലം റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് 2200 നെട്രോസെപാം ഗുളികകളും, 1584 സ്പാസ്മോ പ്രോക്സിവോൻ പ്ലസ് ഗുളികകളും സഹിതം പിടിക്കപ്പെട്ടതിന് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

