കോഴിക്കോട് ∙ ഗുരുവായൂരപ്പനെയും അന്തോണീസ് പുണ്യാളനേയും ഒരു ഫോട്ടോ ഫ്രെയിമിന്റെ ഇരുവശങ്ങളിലായി വെച്ച് ഓരോ വിശ്വാസിക്കും ഇഷ്ടപ്പെടുന്ന ഫോട്ടോ തരം പോലെ കാണിച്ച് പണം നേടുന്ന പാഷാണം വർക്കി എന്ന നാടക കഥാപാത്രത്തെ മാതൃകയാക്കുന്ന വിധത്തിലുള്ള വർഗീയ പ്രീണന രാഷ്ട്രീയമാണ് കേരളത്തിലെ സിപിഎം നടത്തുന്നതെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മനോജ് കുമാർ.
ഒക്ടോബർ 26 ന് കോഴിക്കോട് നടക്കുന്ന ഫോർവേഡ് ബ്ലോക്ക് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്തിയെയും വിശ്വാസത്തെയും ഉയർത്തിപ്പിടിച്ച് കേരളത്തിലെ സിപിഎം നടത്തുന്ന ആത്മാർത്ഥതയില്ലാത്ത പൊടിക്കൈകൾക്ക് മുന്നിൽ വിശ്വാസികൾ ഉൾപ്പെടുന്ന കേരള സമൂഹം വീണു പോകില്ലെന്നും തൊഴിലാളി കർഷക സമരത്തിലൂടെ ഉയർന്നു വന്ന രാഷ്ട്രീയ പ്രബുദ്ധത കേരളത്തിൽ അന്യം നിന്നു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് സർക്കാർ നടത്തിയ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവികാരം വരും തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് അനുകൂല തരംഗങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജോസഫ് പയസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി രാം ദാസ് വെങ്ങേരി, വർഗീസ് വട്ടപ്പാറ, ജയരാജ് മൂടാടി എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി രാം ദാസ് വെങ്ങേരി (ചെയർമാൻ), ശിവപ്രസാദ് തിക്കോടി, ദേവരാജൻ താച്ചറക്കൽ, സത്യജിത്ത് പണിക്കർ (വൈസ് ചെയർമാൻമാർ ), സുനിൽ വടകര (ജനറൽ കൺവീനർ ), ശ്രീജിത്ത് ചെറൂപ്പ, ടി.കെ. വിദ്യാധരൻ, എം.വിനയൻ (കൺവീനർമാർ), ഗണേഷ് കാക്കൂർ (ട്രഷറർ), അനസ് അത്തോളി, മുഹമ്മദ് ഷഹൽ, എം.വി.
വൈശാഖ്, ബാബുരാജ് അത്തോളി, സംഗീത് ചേവായൂർ, എം.വി. വിഷ്ണു, വി.വി.
സതീഷ്, സാരംഗ് അനിൽ, ടി.ഷൈൻ(എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

