ചേവായൂർ ∙ മെഡിക്കൽ കോളജ് – കാരന്തൂർ റോഡിൽ മായനാട് വയപ്പുറത്ത് വളവിനു സമീപം വൻ ഗതാഗതക്കുരുക്ക്. കണ്ടെയ്നർ ലോറി സ്ലാബ് തകർന്നു താഴ്ന്നതാണു ഗതാഗത തടസ്സത്തിനു കാരണം. രാവിലെ മുതൽ റൂട്ടിൽ ഗതാഗതക്കുരുക്കായിരുന്നു.
ഇരുചക്ര വാഹനങ്ങൾക്കു മാത്രമേ റോഡിലൂടെ പോകാൻ സാധിച്ചുള്ളു. റോഡിന്റെ രണ്ടു അറ്റങ്ങളിൽ നിന്ന് പൊലീസ് ഗതാഗതം തിരിച്ചു വിട്ടു.
മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തിയ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു കടന്നുപോകാൻ സാധിക്കാത്തതിനാൽ ബൈപാസ് അടക്കമുള്ള വഴികളിലൂടെ തിരിച്ചു വിടുകയായിരുന്നു.
ഇവിടെ പ്രവൃത്തി നടക്കുന്നിടത്തു കുഴി എടുക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ഭാരമുള്ള മെഷീൻ കയറ്റിയ കണ്ടെയ്നർ ലോറി റോഡരികിലെ ഫുട്പാത്ത് സ്ലാബ് തകർന്നു താഴുകയായിരുന്നു. മെഷീൻ കയറ്റിയ ലോറി പുറത്തെടുക്കാൻ പറ്റാതായതോടെ ക്രെയിൻ കൊണ്ടുവന്ന് ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മഴ പെയ്തതും പ്രതിസന്ധിയായി. ഒടുവിൽ രാത്രിയോടെ ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]