
കോഴിക്കോട് ∙ 1001 കത്തുകൾ. അതും ലോകത്തിന്റെ നെറുകയിലുള്ള പോസ്റ്റ് ഓഫിസിൽനിന്ന്.
കോഴിക്കോട്ടുകാരായ അനേകം കുട്ടികളും മുതിർന്നവരും ആ കത്തുകൾ വരുന്നതും കാത്തിരിക്കുകയാണ്. വിലാസങ്ങൾ എഴുതി വാങ്ങിയ കത്തുകളുമായി അജിത്ത് എലത്തൂർ യാത്ര തിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ഥലത്തുസ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസായ ഹിക്കിമിലേക്കാണ് അജിത്തിന്റെ യാത്ര. വെറും യാത്രയല്ല.
കത്തുകളും വഹിച്ചുള്ള സൈക്കിൾ യാത്ര !
സൈക്കിളുമായി ഏഴു രാജ്യങ്ങൾ കറങ്ങിവന്നയാളാണ് അജിത്ത് എലത്തൂർ. 2018ൽ കാഠ്മണ്ഡുവിലേക്കാണ് അജിത്ത് ആദ്യമായി വിദേശ സൈക്കിൾ യാത്ര നടത്തിയത്.
രണ്ടാമത്തെ യാത്ര സിംഗപ്പൂരിലേക്കായിരുന്നു. ആ സൈക്കിൾ യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അജിത്തിനെ തേടി ഒരു കത്ത് ആദ്യമായി വന്നത്. ഇത്തരമൊരു സൈക്കിൾ യാത്രയിലാണ് വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽനിന്ന് അജിത്ത് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്.
അമേരിക്കയിലുള്ള ഒരു സുഹൃത്ത് വാങ്ങി നൽകിയ കന്നോഡേൽ ഹൈബ്രിഡ് സൈക്കിളിലാണ് അജിത്തിന്റെ ഹിക്കിം യാത്ര.
ബാലുശ്ശേരി പനങ്ങാട് നോർത്ത് എയുപി സ്കൂളിലെ 200 കുട്ടികളാണ് തങ്ങളുടെ വിലാസമടങ്ങിയ കത്തുകൾ അജിത്തിനെ ഏൽപിച്ചത്. നാട്ടുകാരും സുഹൃത്തുക്കളും വിലാസമെഴുതിയ നൽകിയ കത്തുകളടക്കം ആകെ 1001 കത്തുകളാണ് അജിത്തിന്റെ ബാഗിലുള്ളത്. ഡൽഹിയിൽനിന്നാണ് അജിത്ത് ഹിക്കിമിലേക്ക് സൈക്കിൾ യാത്ര നടത്തുന്നത്.
അജിത്ത് എലത്തൂരിന്റെ ആദ്യയാത്ര മുതൽ കൂടെ നിന്ന മലയാള മനോരമ ഓഫിസിൽ അജിത്ത് ഇന്നലെ സൈക്കിളുമായി എത്തിയിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തി സൈക്കിൾ ട്രെയിനിൽ കയറ്റിയയച്ചു. 29ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര തിരിക്കും.
അവിടെ നിന്ന് സെപ്റ്റംബർ ഒന്നിന് ഹിമാചൽ പ്രദേശിലെ ഹിക്കിമിലേക്ക് സൈക്കിൾ യാത്ര തുടങ്ങാനാണ് പദ്ധതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]