
വാർഡ് വിഭജനത്തിനെതിരെ നിവേദനം നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ അശാസ്ത്രീയമായും രാഷ്ട്രീയ പ്രേരിതമായും ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ വിഭജിച്ചത് പോലെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും വിഭജിക്കാനുള്ള ഗൂഢനീക്കമാണ് ഇടത് സർക്കാർ നടപ്പാക്കുന്നതെന്ന് ജില്ലയിലെ യുഡിഎഫ് നേതാക്കൾ. വാർഡ് വിഭജനത്തിനെതിരെ ജില്ലയിലെ യുഡിഎഫ് നേതാക്കൾ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് നിവേദനം നൽകി.
നിലവില്‍ തയ്യാറാക്കിയിട്ടുള്ള ജില്ലയിലെ പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടേയും കരട് റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമാണ്. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുമായോ ഭരണ സമിതിയിലെ യുഡിഎഫ് അംഗങ്ങളുമായോ ചര്‍ച്ച ചെയ്യാതെ സിപിഎം നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കരട് തയാറാക്കിയിട്ടുള്ളത്. ഈ കരട് മാറ്റി തയ്യാറാക്കണമെന്നും, പരാതി അന്വേഷിക്കാന്‍ നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍, നാഷനല്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി.പ്രദീപന് , ജെഎസ്എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം എന്നിവര്‍ അടങ്ങിയ യുഡിഎഫ് നേതൃസംഘമാണ് കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചത്.