തലാസീമിയ രോഗികളിൽ ജീൻ തെറപ്പി വിജയം; സൗജന്യനിരക്കിൽ നൽകാൻ ശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ തലാസീമിയ രോഗികളിൽ നടത്തിയ ജീൻ തെറപ്പി നൂറു ശതമാനം വിജയം കൈവരിച്ചെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത മെഡിക്കൽ കൺസൾട്ടന്റ് മലേഷ്യയിലെ ഡോ. ലിംടെക് ഓൺ അറിയിച്ചതായി കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി.
ചൈനയിലെ കൂമിങ് ആശുപത്രിയിലാണ് ചികിത്സ വിജയകരമായി നടന്നുവരുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ കൂടുതൽ രോഗികൾക്ക് സൗജന്യ നിരക്കിൽ ചികിത്സ നൽകാനുള്ള ശ്രമത്തിലാണെന്ന് പ്രൊജക്ടിന്റെ ചുമതലയുള്ള ഐ കെയർലൈഫ് ഡിഇഒ റിക്കി കോഹും അറിയിച്ചു. ഇന്ത്യയിൽ നിന്നും വിശേഷിച്ച് കേരളത്തിൽ നിന്നും പരമാവധി രോഗികൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ.
രോഗികളുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും രോഗികളെ ചികിത്സക്ക് പരിഗണിക്കുക. രോഗികളുടെ തിരഞ്ഞെടുപ്പിനും അവരുടെ സംശയനിവാരണത്തിനുമുള്ള സൗകര്യത്തിനായി ‘തലാസീമിയ കൺസേൺ ഗ്രൂപ്പ്’ എന്ന ഒരു വാട്സാപ് ഗ്രൂപ്പ് തുടങ്ങി. ലിങ്ക് ആവശ്യമുള്ളവർക്ക് 9447019182 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കരീം കാരശ്ശേരി അറിയിച്ചു.