
ലോക വിശപ്പ് ദിനം സിഎസ്ആർ ദിനമായി ആചരിക്കാൻ മലബാർ ഗ്രൂപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ലോക വിശപ്പ് ദിനം കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ദിനമായി ആചരിക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പ്. ഡൽഹിയിൽ നടന്ന ദിനാചരണ ചടങ്ങ് നീതി ആയോഗ് മുൻ സിഇഒയും ജി20 ഷെർപ്പയുമായ അമിതാഭ്കാന്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങൾ കൈകോർത്താൽ ലോകത്ത് പട്ടിണിയെ അകറ്റാൻ കഴിയുമെന്ന സന്ദേശമാണ് ‘ഹംഗർ ഫ്രീ വേൾഡി’ലൂടെ മലബാർ ഗ്രൂപ്പ് സമൂഹത്തിനു നൽകുന്നതെന്ന് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
രാജ്യമെമ്പാടുമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും സിഎസ്ആർ ദിനം സംഘടിപ്പിച്ചു. പട്ടിണിയെ തുടച്ചുനീക്കുകയെന്ന ആത്മാർത്ഥമായ ലക്ഷ്യത്തോടെയാണ് വിശപ്പ് രഹിത പദ്ധതി മലബാർ ഗ്രൂപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത് അമിതാഭ്കാന്ത് പറഞ്ഞു.
സിഎസ്ആർ പ്രവർത്തനങ്ങൾക്ക് ഈ വർഷം മലബാർ ഗ്രൂപ്പ് 150 കോടി രൂപ ചെലവഴിക്കും. ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതിയിൽ ഒരു വർഷത്തിനകം 2.5 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണലുമായി സഹകരിച്ചാണ് ‘ഹംഗർ ഫ്രീ വേൾഡ്’ നടപ്പാക്കുന്നത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, ഇന്ത്യൻ ഓപറേഷൻസ് എംഡി ഒ. അഷർ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ.കെ.നിഷാദ്, കെ.പി. വീരൻകുട്ടി, ഗ്രൂപ്പ് ഡയറക്ടർ പി.എ. അബ്ദുള്ള ഇബ്രാഹിം, തണൽ ചെയർമാൻ ഡോ. വി. ഇദ്രിസ്, നോർത്ത് സോണൽ ഹെഡ് എൻ.കെ. ജിഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.