
ദേശീയപാത നവീകരണവും കുഴികളും; വടകരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
വടകര ∙ ദേശീയപാതയിൽ നിറഞ്ഞ കുഴികൾ മൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുഴി കാരണം ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങൾ കണ്ണൂർ – കോഴിക്കോട് റൂട്ടിലെ യാത്ര ദുഷ്കരമാക്കുന്നു.നേരത്തേ വടകരയിൽ നിന്നു കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ഒരു മണിക്കൂർ കൊണ്ട് എത്താമായിരുന്നെങ്കിൽ ഇപ്പോൾ 2 മണിക്കൂർ വരെയാണു യാത്രാദൈർഘ്യം.
സ്വകാര്യ ബസുകളുടെ ട്രിപ്പുകളും ഇതപ കാരണം മുടങ്ങുന്നു. കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന മിക്ക ബസിലും യാത്രക്കാർ വളരെ കുറവാണെന്ന് ബസ് ജീവനക്കാർ പറയുന്നു.
അതേസമയം ട്രെയിനിൽ തിരക്കേറി.കഴിഞ്ഞ ദിവസത്തെ മഴയിൽ ദേശീയപാതയിലെ താൽക്കാലിക സർവീസ് റോഡിൽ വൻ കുഴികളാണു രൂപപ്പെട്ടത്. ഇത് അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും പല ഭാഗത്തും വീണ്ടും തകർന്നു.
കുഴികളിലെ വെള്ളക്കെട്ട് മൂലം ചെറു വാഹനങ്ങൾ ഇതിലൂടെ ഓടിക്കാൻ കഴിയുന്നില്ല. ദേശീയപാത വഴി പോകേണ്ട
സ്ഥലങ്ങളിൽ ഓട്ടോ വിളിച്ചാൽ കിട്ടുന്നില്ല. കുഴികളിൽ വീണ് ഒട്ടേറെ ഓട്ടോറിക്ഷകൾക്ക് തകരാറുണ്ടായി.
പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയുടെ പണി നടക്കുന്നതു കൊണ്ട് വാഹനങ്ങൾ സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് പണിത താൽക്കാലിക റോഡിലൂടെയാണ് പോവുന്നത്.സ്റ്റാൻഡിൽ നിന്നുള്ള ബസുകളും എടോടി – പുതിയ സ്റ്റാൻഡ് റോഡിലെയും താൽക്കാലിക റോഡിലെയും വാഹനങ്ങൾ ഒരേസ്ഥലത്ത് എത്തുന്നതു കാരണം ഇവിടെ കുരുക്ക് രൂക്ഷമായി. ദേശീയ പാതയിൽ നിന്ന് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന സ്ഥലത്തും വാഹനങ്ങൾ കുരുങ്ങുന്നതും പതിവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]