
നോക്കി നിൽക്കെ റോഡിൽ കുഴിയുടെ ‘പിറവി’; സംഭവം വടകര ദേശീയപാത സർവീസ് റോഡില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙ ദേശീയപാത സർവീസ് റോഡിൽ വൻ കുഴി രൂപ്പപെട്ടു. ഇന്നലെ വൈകിട്ട് 5 ഓടെയാണ് സായിബാബ മന്ദിരത്തിനു മറുഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ കുഴി ഉണ്ടായത്. കാൽനട യാത്രക്കാരനാണ് കുഴി കണ്ടത്.വിവരം അറിഞ്ഞ് പൊലീസ് എത്തി. വീതി കുറഞ്ഞ റോഡിൽ അഴുക്കുചാലുള്ള സ്ഥലത്ത് രൂപപ്പെട്ട കുഴി അപകടം വരുത്തുമെന്നതിനാൽ പൊലീസ് ഗതാഗതം നിരോധിച്ചു. തുടർന്ന് കരാർ കമ്പനി അധികൃതർ എത്തി ടാർ വേസ്റ്റും മറ്റും ഇട്ട് കുഴി അടച്ചു. കുഴി കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. രാത്രി വൈകിയും വാഹന ഗതാഗതം പൂർവ സ്ഥിതിയിലായില്ല.