
അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്ന് ലഹരിമരുന്ന്; 2 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പെരിങ്ങൊളം, കുറ്റിക്കാട്ടൂർ മേഖലകളിലെ അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ രാത്രി പരിശോധന. രണ്ടിടങ്ങളിൽ നിന്നായി 1.868 കിലോ ഗ്രാം കഞ്ചാവും 3.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു. ബംഗാൾ സ്വദേശികളായ രേണുക കർമാകർ, ഹബീബുല്ല ഷെയ്ക്ക് എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് നർകോട്ടിക് സ്ക്വാഡും എക്സൈസ് നർകോട്ടിക് ബ്യൂറോയിലെ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇഇ ആൻഡ് എഎൻഎസ്എസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവിന്റെ നേതൃത്വത്തിൽ ഐബി ആൻഡ് ഇഇ പ്രിവന്റീവ് ഓഫിസർ പ്രവീൺ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.പി.ശിവദാസൻ, പിഒ ഗ്രേഡ് സി.പി.ഷാജു, സിഇഒ അജിൻ ബ്രൈറ്റ്, ഡബ്ല്യുഇഒമാരായ ശ്രീജി, അമൽഷ എന്നിവരാണു പരിശോധന സംഘത്തിലുണ്ടായിരുന്നത്.