ബേപ്പൂർ ∙ ആദ്യ ട്രിപ്പിൽ തന്നെ ജെട്ടി അടുപ്പിക്കാൻ പ്രയാസം നേരിട്ടതോടെ ചാലിയം–ബേപ്പൂർ കടവിലെ പുതിയ റോറോ ജങ്കാർ താൽക്കാലികമായി സർവീസ് നിർത്തി. സർവീസ് തുടങ്ങിയത് അറിഞ്ഞ് ഇരുകരയിലും കാത്തിരുന്ന യാത്രക്കാർ വലഞ്ഞു.
പ്രതിഷേധം ഉയർന്നതോടെ കരാറുകാർ ഇടപെട്ട് പഴയ ജങ്കാർ ഓട്ടം തുടങ്ങി.
രാവിലെ 7.30ന് ചാലിയത്തു നിന്നു യാത്രക്കാരെയും വാഹനങ്ങളുമായി പുറപ്പെട്ട ആദ്യ ട്രിപ്പിൽ റോറോ ബേപ്പൂർ ജെട്ടിയിൽ അടുപ്പിക്കാനായില്ല.
റാംപ് ജെട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ജങ്കാർ പിന്നോട്ട് നീങ്ങുന്നതായിരുന്നു പ്രതിസന്ധി. സ്രാങ്ക് ഏറെ ശ്രമിച്ചെങ്കിലും വിഫലമായി.
അര മണിക്കൂറോളം നദിയിൽ കറങ്ങിയ ശേഷം ശ്രമകരമായി ജെട്ടിയിൽ അടുപ്പിച്ച് യാത്രക്കാരെ ഇറക്കി.
ചാലിയത്ത് എത്തിച്ച് സർവീസ് നിർത്തുകയായിരുന്നു. കൊച്ചിയിൽ നിർമിച്ച പുതിയ റോറോ ജങ്കാർ കഴിഞ്ഞ 19നാണ് ബേപ്പൂരിൽ എത്തിച്ചത്.
വാട്ടർ ഫെസ്റ്റ് നടക്കുന്നതിനാൽ ഇരു കരയിലേക്കും പോകാൻ ബേപ്പൂർ കരയിലെ ജെട്ടി അറ്റകുറ്റപ്പണി പൂർത്തിയാക്കിയാണ് ഇന്നലെ മുതൽ സർവീസ് തുടങ്ങിയത്.
എന്നാൽ തുടക്കത്തിൽ തന്നെ സർവീസ് നിർത്തേണ്ടി വന്നത് ആശങ്ക സൃഷ്ടിച്ചു. ആവശ്യമായ മുന്നൊരുക്കവും പരിശോധനയും നടത്താതെയാണ് റോറോ തുടങ്ങിയതെന്നു ആക്ഷേപം ഉയർന്നു.
ഒരേ സമയം രണ്ടു വലിയ എൻജിനുകൾ പ്രവർത്തിപ്പിച്ച് ഓടുന്നതാണ് റോറോ ജങ്കാർ. 10 കാറുകളും 25 ബൈക്കുകളും 80 യാത്രക്കാരെയും അനായാസം കര കടത്താൻ ശേഷിയുണ്ട്.
നേരത്തേയുണ്ടായ ജങ്കാറിൽ നിന്നു വ്യത്യസ്തമായി ഇരുവശത്തും പ്രവേശന മാർഗം ഉള്ളതിനാൽ വാഹനങ്ങൾ പിന്നോട്ട് എടുത്തു കയറ്റേണ്ടി വരില്ലെങ്കില്ല.റോറോ സർവീസ് തടസ്സപ്പെട്ടത് ബേപ്പൂരിൽ എത്തുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കു തിരിച്ചടിയായി.
കടലുണ്ടി പഞ്ചായത്ത് അധീനതയിലാണ് ചാലിയം–ബേപ്പൂർ കടത്തു സർവീസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

