കൊയിലാണ്ടി∙ 12 മണിക്കൂർ നീണ്ട ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ മേമുണ്ട
എച്ച്എസ്എസ് അവതരിപ്പിച്ച ‘ഭാഷ’ ഒന്നാം സ്ഥാനം നേടി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷ ലോകത്തെവിടെയും ഒന്നാണെന്നു പ്രഖ്യാപിക്കുന്ന നാടകമാണ് ഭാഷ.
യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും ലോകത്തെവിടെയായാലും കുട്ടികളുടെ കൊലയെ ന്യായീകരിക്കാനാകില്ലെന്നും ഈ നാടകം പറയുന്നു. കേരളത്തിലെ ഒരു കടപ്പുറത്ത് വന്നടിയുന്ന കുട്ടിയിലൂടെയാണ് നാടകം മുന്നോട്ടു നീങ്ങുന്നത്.
ഈ കുട്ടി പറയുന്ന ഭാഷ ആർക്കും മനസ്സിലാകുന്നില്ല. ഗാസയിൽ അതിക്രമത്തിനിരയായ കുട്ടിയാണിതെന്നു പിന്നീട് തിരിച്ചറിയുന്നു.
ഇവനെ തേടി പൊലീസ് എത്തുമ്പോൾ കടപ്പുറത്തെ കുട്ടികൾ അവനെ ഒരു കുട്ട ഉപയോഗിച്ച് മൂടി വയ്ക്കുന്നു.
പൊലീസ് പോയ ശേഷം അവർ കുട്ട
തുറക്കുമ്പോൾ അതിനകത്ത് ഒരു പ്രാവാണ് ഇരിക്കുന്നത്. മാജിക്കൽ റിയലിസത്തിലൂടെയാണ് നാടകം കടന്നുപോകുന്നത്.കുട്ടിയെ അവതരിപ്പിച്ച ഇഷാനാണ് മികച്ച നടൻ.
ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ നാടകത്തിൽ യാഷിൻ റാം, പി.എം. ഫിദൽ ഗൗതം, നിയ നെസ്വ , ഇഷാൻ, സിയാര, എസ്.
പാർവണ, വി.കെ. നിഹാർ ഗൗതം , കെ.എ.
ശ്യാംദേവ് , അലൻ ഗോവിന്ദ്, ഹരിദേവ് ഒതയോത്ത് എന്നിവരാണ് അഭിനയിച്ചത്.മികച്ച നടി ചേളന്നൂർ എസ്എൻ ട്രസ്റ്റ് എച്ച് എസ് എസിലെ ഉണ്ടപ്പാച്ചി നാടകത്തിൽ ഉണ്ടപ്പാച്ചിയെ അവതരിപ്പിച്ച എം.ചില്ലു പത്മിനി ആണ്. ചില്ലുവിന്റെ അച്ഛൻ നാടക പ്രവർത്തകനായ ഷിബു മുത്താട്ടാണ് ഈ നാടകത്തിന്റെ തിരനാടകവും സംവിധാനവും.
പെരുമാൾ മുരുകന്റെ കക്കൂസ് എന്ന ചെറുകഥയുടെ നാടകാവിഷ്കാരമാണിത്.
അമ്മാവാ… ഞാൻ ജയിച്ചു
കൊയിലാണ്ടി∙ ‘‘മാമനാണ് എന്നെ നൃത്തവേദിയിലെത്തിച്ചത്. ഈ വിജയം മാമനുള്ളതാണ്.’’ എച്ച്എസ് മോഹിനിയാട്ടം ഒന്നാംസ്ഥാനം നേടിയ ശ്രീഹര ലിജി മനോഹർ പറയുമ്പോൾ തൊട്ടടുത്തുനിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
സിവിൽ സപ്ലൈസ് വകുപ്പിൽ സീനിയർ ക്ലാർക്കായ അശോകപുരം സെന്റ് വിൻസന്റ് കോളനി ശ്രീഹരിയിൽ യു.ബി.ലിജിയുടെ മകളാണ് ശ്രീഹര. ലിജിയുടെ സഹോദരൻ യു.ബി.ബ്രിജിയാണ് ശ്രീഹരയെ നൃത്തം പഠിപ്പിക്കാനും മത്സരവേദിയിലെത്തിക്കാനുമൊക്കെ കൂടെയുള്ളത്.
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

