കൊയിലാണ്ടി∙ കൗമാരകലകളുടെ ഉത്സവമേളത്തിന് ഇന്നു സമാപനം. കലോത്സവത്തിന്റെ പ്രധാനവേദിയായ സ്റ്റേഡിയം മൈതാനത്ത് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം ചരിത്രകാരനും കേരളജ്യോതി പുരസ്കാരജേതാവുമായ എം.ആർ.രാഘവ വാരിയർ ഉദ്ഘാടനം ചെയ്യും.
4 ദിനം പിന്നിട്ടപ്പോൾ ഉപജില്ലകൾ തമ്മിലുള്ള മത്സരത്തിനു വാശിയേറുകയാണ്.കോഴിക്കോട് സിറ്റി ഉപജില്ല 809 പോയിന്റുമായാണ് കുതിപ്പ് തുടരുന്നത്. തൊട്ടുപിറകിൽ 759 പോയിന്റുമായി ചേവായൂർ ഉപജില്ലയുണ്ട്.
743 പോയിന്റുമായി തോടന്നൂർ മൂന്നാമതും 738 പോയിന്റുമായി ബാലുശ്ശേരി നാലാമതുമാണ്. 724 പോയിന്റുള്ള പേരാമ്പ്രയാണ് അഞ്ചാമത്.സ്കൂളുകളിൽ 323 പോയിന്റുമായി കോഴിക്കോട് സിൽവർഹിൽസ് എച്ച്എസ്എസ് മുന്നേറ്റം തുടരുന്നു.
282 പോയിന്റുമായി മേമുണ്ട എച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്.
197 പോയിന്റുമായി ചക്കാലക്കൽ എച്ച്എസ് മൂന്നാമതും 189 പോയിന്റുമായി പേരാമ്പ്ര എച്ച്എസ് നാലാമതും 186 പോയിന്റുമായി ചിങ്ങപുരം സികെജിഎം എച്ച്എസ് അഞ്ചാമതുമാണ്.
യു ട്യൂബ് നോക്കി പഠിച്ച പ്രയാഗിന് എച്ച്എസ്എസ് ചാക്യാർക്കൂത്തിൽ ഒന്നാംസ്ഥാനം; ഈ മിടുക്കൻ ചാക്യാർക്ക് ഗുരുവിനെ കിട്ടുമോ
കൊയിലാണ്ടി ∙ ഗുരുവിന്റെ കീഴിൽ അഭ്യസിക്കാൻ നിവൃത്തിയില്ലാതെ, യു ട്യൂബിനെ ഗുരുവാക്കി ചാക്യാർക്കൂത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പ്രയാഗ്. മൂന്നു വർഷം മുൻപ് യൂ ട്യൂബ് നോക്കി സ്വയം പഠിക്കാൻ തുടങ്ങിയ പ്രയാഗ് എച്ച്എസ്എസ് വിഭാഗത്തിലാണ് ഒന്നാംസ്ഥാനം നേടിയത്.
മേപ്പയിൽ ഗവ. സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.പഠനം തുടങ്ങിയ ആദ്യവർഷം ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനായില്ല.ഇത്തവണ സംസ്ഥാന കലോത്സവത്തിനു മുൻപായി ഒരു ഗുരുവിന്റെ ശിക്ഷണം കിട്ടണമെന്നാണ് പ്രയാഗിന്റെ ആഗ്രഹം.
ആയഞ്ചേരിയിൽ പഴക്കച്ചവടം നടത്തുന്ന പ്രകാശന്റെയും ഷീജയുടെയും മകനാണ് പ്രയാഗ്.എച്ച്എസ് ചാക്യാർക്കൂത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.
അദ്വൈതിന്റെയും ആദ്യ ഗുരു യൂ ട്യൂബാണ് ആണ്. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപിക ആതിരയാണ് ചാക്യാർ കൂത്ത് പരിശീലിക്കാൻ ഉപദേശിച്ചത്. യൂ ട്യൂബ് നോക്കി പഠിച്ച് വിഡിയോ തയാറാക്കി കാണിച്ചപ്പോൾ അവരും സ്കൂൾ അധികൃതരും നൽകിയ പ്രോത്സാഹനമാണ് അദ്വൈതിനു മുന്നോട്ടു പോകാൻ പ്രേരണയായത്. പിന്നീട് സ്കൂൾ അധികൃതർ ഏർപ്പെടുത്തിയ പരിശീലകൻ കലാമണ്ഡലം അഭി ജോഷിന്റെ സഹായവും ലഭിച്ചു.
ആ വർഷം ജില്ലയിൽ നിന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത അദ്വൈത് സംസ്ഥാന മേളയിൽ എ ഗ്രേഡും നേടി. കോഴിക്കോട് ആർടിഒ ഓഫിസിലെ ജീവനക്കാരനായ ഷാജുവിന്റെയും ലിഞ്ചുവിന്റെയും മകനാണ്.
കലയിലോട്ട്: വേദിയിൽ ഇന്ന്
∙ വേദി ഒന്ന്: (സ്റ്റേഡിയം): പൂരക്കളി എച്ച്എസ്, എച്ച്എസ്എസ്, സമാപനസമ്മേളനം
∙ വേദി രണ്ട്: (കൊയിലാണ്ടി ജിവിഎച്ച്എസ്എസ്): ചവിട്ടുനാടകം എച്ച്എസ്എസ്, എച്ച്എസ്
∙ വേദി മൂന്ന്: (ബദരിയ മദ്രസ): യക്ഷഗാനം എച്ച്എസ്
∙ വേദി നാല്: (എംജി കോളജിനു സമീപം): തബല എച്ച്എസ്, തബല എച്ച്എസ്എസ്, മൃദംഗം എച്ച്എസ്, മൃദംഗം എച്ച്എസ്എസ്
∙ വേദി അഞ്ച്: (ജിഎംഎച്ച്എസ്എസ്) പണിയനൃത്തം എച്ച്എസ്, എച്ച്എസ്എസ്
∙ വേദി ആറ്: (കോതമംഗലം ജിഎൽപിഎസ്) നാടൻപാട്ട് എച്ച്എസ്എസ്, എച്ച്എസ്
∙ വേദി ഏഴ്: (ഓൾഡ് കൃഷ്ണ): സ്കിറ്റ് യുപി
∙ വേദി എട്ട്: (പന്തലായനി ജിഎച്ച്എസ്എസ്): മംഗലംകളി എച്ച്എസ്എസ്, മംഗലംകളി എച്ച്എസ്
∙ വേദി പത്ത്: (കോഓപ്പറേറ്റീവ് ബാങ്ക് മൈതാനം): അറബനമുട്ട് എച്ച്എസ്, എച്ച്എസ്എസ്,
∙ വേദി 11: (ബദരിയക്കും എസിഎസ്സിനും സമീപം): മദ്ദളം എച്ച്എസ്എസ്, എച്ച്എസ്, പഞ്ചവാദ്യം എച്ച്എസ്, എച്ച്എസ്എസ്
∙ വേദി 12: ( ആശുപത്രിക്കു പിൻവശം): മിമിക്രി എച്ച്എസ് പെൺ, എച്ച്എസ് ആൺ, എച്ച്എസ്എസ് ആൺ, എച്ച്എസ്എസ് പെൺ
∙ വേദി 13: (ഐസിഎസ് മൈതാനം): പദ്യം അറബിക് യുപി, എച്ച്എസ് പെൺ, എച്ച്എസ് ആൺ
∙ വേദി 14: (ഐസിഎസ് ഹാൾ): കഥാപ്രസംഗം അറബിക് എച്ച്എസ് ആൺ, പ്രസംഗം അറബിക് എച്ച്എസ്എസ്
∙ വേദി 15: (വേദവ്യാസ സ്കൂൾ): പാഠകം എച്ച്എസ് ആൺ, പെൺ
∙ വേദി 16: (വേദവ്യാസ സ്കൂളിനു സമീപം): അഷ്ടപദി എച്ച്എസ് പെൺ, ആൺ
∙ വേദി 17: (കൊയിലാണ്ടി ജിവിഎച്ച്എസ്): ദേശഭക്തിഗാനം എച്ച്എസ്, എച്ച്എസ്എസ്, യുപി
∙ വേദി 18 : (പന്തലായനി സ്കൂൾ ഹാൾ): ശാസ്ത്രീയ സംഗീതം എച്ച്എസ് ആൺ, എച്ച്എസ് പെൺ
∙ വേദി 19: (എഇഓ ഓഫിസ് ഹാൾ): ഓടക്കുഴൽ എച്ച്എസ്, എച്ച്എസ്എസ്, നാദസ്വരം എച്ച്എസ്എസ്, എച്ച്എസ്
∙ വേദി 20: (ജിഎംഎച്ച്എസ്എസ് ഹാൾ): പ്രസംഗം ഇംഗ്ലിഷ് യുപി, എച്ച്എസ്എസ്, എച്ച്എസ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

