വടകര∙ പട്ട്യാട്ടും നാദാപുരം റോഡിലും പണിത റെയിൽവേ അടിപ്പാതകളിൽ വെള്ളം നിറയുന്നു. ഇത് കാരണം മിക്കപ്പോഴും വാഹനം പോകാൻ പറ്റാത്ത അവസ്ഥ.
അടിപ്പാത ഒഴിവാക്കി യാത്ര ചെയ്യുകയാണെങ്കിൽ ഏറെ ദൂരം ചുറ്റണം. മഴ ശക്തമായാൽ അടിപ്പാത കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയായി.നേരത്തേ കാൽനട
യാത്രയും മുടങ്ങിയിരുന്നു. തുടർന്ന് പട്ട്യാട്ട് റസിഡന്റ്സ് അസോസിയേഷൻ നടപ്പാതയുണ്ടാക്കി.
നാദാപുരം റോഡിൽ റെയിൽവേ തന്നെ നടപ്പാത പണിതിരുന്നു.
പട്ട്യാട്ട് അടിപ്പാതയിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ പെട്ടു പോകുന്നത് പതിവാണ്.പട്ട്യാട്ട് അടിപ്പാത വഴി കല്ലാമല, മീത്തലെ തട്ടോളിക്കര തുടങ്ങി ഒട്ടേറെ പ്രദേശത്തുള്ളവരാണ് ബുദ്ധിമുട്ടുന്നത്. നാദാപുരം റോഡ് അടിപ്പാതയിൽ വെള്ളം നിറഞ്ഞാൽ റെയിലിനു കിഴക്കുള്ളവർ കൈനാട്ടി വരെ ചുറ്റി സഞ്ചരിക്കേണ്ട
ഗതികേടിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

