കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ ഇടിമിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
∙ നാളെ പകൽ 8– 10 കോവൂർ ഇളയിടത്ത് കാവ്. 9– 12 വരെ കോവൂർ അത്തർ വാല, ഹെൽത്ത് സെന്റർ റോഡ്, ഓട്ടം ലീവ്സ് വില്ലാസ്. ∙ 11– 3 കോവൂർ മൈലാടിക്കുന്ന് മൈലാടിത്താഴം.
∙ 2– 4 വെള്ളിപറമ്പ്, രോഹിണി പ്ലാസ്റ്റിക്, ഉമ്മളത്തൂർ മീത്തൽ, ഉമ്മളത്തൂർ റോഡ്. ∙ 3– 5 കോവൂർ വീൽസ് ഫ്രീ, സരോജ്, വിൻസന്റ് സദൻ, റഹ്മാനിയ, ഇ മാക്സ് തിയറ്റർ.
റോഡ് അടച്ചു
എളേറ്റിൽ∙ കിഴക്കോത്ത് പഞ്ചായത്തിലെ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ.
ആർട്സ് ആൻഡ് സയൻസ് കോളജിലേക്കുള്ള റോഡ് പ്രവൃത്തി നടക്കുന്നതിനാൽ റോഡ് 15 ദിവസത്തേക്ക് അടച്ചു.
അഭിമുഖം 31ന്
കരുവൻപൊയിൽ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയർ) വിഷയത്തിൽ അധ്യാപക അഭിമുഖം 31ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
94466 40679.
സ്പോർട്സ് കിറ്റ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ ജില്ലയിലെ സ്പോർട്സ് ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ.സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവയാണു പദ്ധതിയുടെ ഗുണഭോക്താക്കൾ. അപേക്ഷകൾ നവംബർ 7 നു മുൻപ് ജില്ലാ സ്പോർട്സ് കൗൺസിലിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. 8078182593.
www.sportscouncilkozhikode.com
ബഡ്സ് സ്കൂളിൽ അധ്യാപിക
ഫറോക്ക്∙ നഗരസഭാ ബഡ്സ് സ്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്പെഷൽ അധ്യാപികയെ നിയമിക്കുന്നു. നവംബർ ഒന്നിന് 4ന് മുൻപ് നഗരസഭയിൽ അപേക്ഷ നൽകണം.
കൂടിക്കാഴ്ച ഇന്ന്
ബാലുശ്ശേരി ∙ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഡോക്ടറെ നിയമിക്കുന്നു.
കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്.
ഓഫിസ് അസിസ്റ്റന്റ്
നന്മണ്ട ∙ കൊളത്തൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

