
കോഴിക്കോട് ∙ വയനാട് തുരങ്കപാതയ്ക്ക് 2,134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും മലയോര മേഖലയ്ക്കുള്ള ഓണസമ്മാനമായി പാതയുടെ നിർമാണപ്രവൃത്തി തുടങ്ങുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
തുരങ്കപാത യാഥാർഥ്യമായാൽ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയും. കർണാടകയിലേക്കുള്ള യാത്രയും എളുപ്പമാകും.
സഞ്ചാരികൾക്ക് വന്നുപോകാനുള്ള സർക്കീറ്റ് ആയി മലയോരമേഖല മാറും. നാടിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലയിലെ മാറ്റത്തിന് തുരങ്കപാത കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]