
സുലോചന കെ. കുന്നുമ്മലിനെ ആദരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേവായൂർ ∙ ജീവിത സായാഹ്നത്തിലും അഭിനയ രംഗത്ത് മികവാർന്ന ചുവടുകൾ വയ്ക്കുന്ന സുലോചന കെ. കുന്നുമ്മലിനെ സീനിയർ സിറ്റിസൺസ് ഫോറം ആദരിച്ചു. ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമയിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് ബഹുമതി. ചേവായൂർ സി.ജി. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംഘടനയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും മുതിർന്ന നേതാവുമായ പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സി.രാധാകൃഷ്ണൻ, സംസ്ഥാന മുൻ സെക്രട്ടറി ടി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.എം.ശ്രീധരൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജപ്പൻ നായർ എന്നിവർ സംസാരിച്ചു. സി.ജി. ഓഡിറ്റോറിയം അഡ്മിനിസ്ട്രേറ്റർ ഹക്കീം, വിൽഫ്രഡ് ആന്റണി, ഡി.സുരേഷ്, എഴുത്തുകാരനും പരിശീലകനുമായ ഹേമ പാലൻ, കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി എന്നിവർ പങ്കെടുത്തു. തുടർന്ന് കോലാട്ട് നാടകം, കരാട്ടെ, ചെങ്ങോട്ടുകാവ് ഗ്രൂപ്പ് സ്വാഗത ഗാനം, ബാല താരങ്ങളുടെ നൃത്തങ്ങൾ, കവിതാലാപനം, സംഗീതാലാപനം എന്നിവ അരങ്ങേറി.