
നൂറ്റാണ്ടുകൾ പഴക്കമുള്ള വൻ ആൽമരം കടപുഴകി; കുറ്റിക്കടവ്-കണ്ണിപറമ്പ് റോഡിൽ ഗതാഗത തടസ്സം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവൂർ ∙ കണ്ണിപറമ്പ് കുറ്റിക്കടവ് റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വൻ ആൽമരവും തേക്കുമരവും കടപുഴകി വീണ് റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. നിരവധി ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും പൊട്ടി വീണതിനാൽ വൈദ്യുതി വിതരണം താറുമാറായി.
നാട്ടുകാർ മുക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ എൻ.രാജേഷ്, എൻ.ജയ്കിഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം.സി.സജിത്ത് ലാൽ, കെ.എം.ജിഗേഷ്, ആർ.മിഥുൻ, പി.ജിതിൻ, ഹോംഗാർഡ് രാജേന്ദ്രൻ തുടങ്ങിയവർ മണിക്കൂറുകളോളം നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.