വടകര∙ ഓട്ടോറിക്ഷയിൽ വച്ച് യുവതിയുടെ മൂന്നര പവൻ സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂവർ സംഘത്തിലെ 2 സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഒരാൾ കടന്നുകളഞ്ഞു.
നാഗർകോവിൽ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. സഹകരണ ആശുപത്രി ജീവനക്കാരിയായ പുത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
ദേവിയ്ക്കൊപ്പം പുത്തൂർ 110 കെവി സബ് സ്റ്റേഷൻ പരിസരത്ത് നിന്ന് മൂവരും ഓട്ടോറിക്ഷയിൽ കയറുകയായിരുന്നു.
പഴയ ബസ് സ്റ്റാൻഡിനു സമീപം ദേവി ഇറങ്ങിയപ്പോളാണ് മാല കാണാനില്ലെന്നു മനസ്സിലായത്. കൊളുത്ത് അഴിഞ്ഞ നിലയിൽ മാല ഓട്ടോയിൽ കിടക്കുകയായിരുന്നു.
തുടർന്ന് ഓട്ടോ ഡ്രൈവർ പുത്തൂർ ഷെരീഫ് ചുറ്റുമുണ്ടായിരുന്നവരെ കാര്യം അറിയിച്ചു. നാട്ടുകാർ ചേർന്ന് മൂവർ സംഘത്തെ ഓട്ടോയിൽ തടഞ്ഞു വച്ചെങ്കിലും ഒരാൾ കടന്നു കളഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

