വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മുക്കാളി എംപി റോഡ് ഭാഗത്ത് മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്നു നാട്ടുകാർ പണി തടഞ്ഞു. ഇന്നലെ രാവിലെയാണ് മതിൽ നിർമാണത്തിന്റെ പേരിൽ സമീപത്തെ വഴി വെട്ടിയത്. വീട്ടിലുള്ള വാഹനം പോലും പുറത്തിറക്കാൻ പറ്റാതെയായി. രണ്ടാഴ്ച മുൻപ് റോഡിനു സമീപത്തെ മണ്ണിടിഞ്ഞപ്പോൾ,, ഇവിടെ മതിൽ നിർമാണം പൂർത്തിയായ ശേഷമേ മറ്റു സ്ഥലങ്ങളിൽ മണ്ണെടുക്കുകയുള്ളൂ എന്ന് എംഎൽഎയുടെ സാന്നിധ്യത്തിൽ നിർമാണ കമ്പനി ഉറപ്പ് നൽകിയിരുന്നു.
പണി നിലച്ചതിനെ തുടർന്ന് നിർമാണ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാഹനം പോകാൻ മറ്റൊരു മാർഗമുണ്ടാക്കിയ ശേഷമേ മണ്ണെടുക്കുകയുള്ളൂ എന്ന് ഉറപ്പ് നൽകി.
തുടർന്ന് പ്രതിഷേധക്കാർ തിരിച്ചു പോയി. വിവിധ സംഘടന പ്രതിനിധികളായ സുരേഷ് ബാബു, ബിജോയ് കുന്നുമ്മൽ, ഷംസീർ ചോമ്പാല, വി.എം.അഷ്റഫ്, എം.കെ.റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പണി തടഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

