വടകര ∙ പൊളിച്ചു മാറ്റുന്ന ട്രഷറിയുടെ പഴയ സ്ട്രോങ് റൂമിലെ തുറക്കാത്ത നിലവറയിൽ എന്തൊക്കെയുണ്ട് ? 50 വർഷത്തിലധികമായി തുറക്കാതിരുന്ന നിലവറ പഴയ കെട്ടിടം പൊളിക്കുമ്പോഴാണ് നിയമ പ്രശ്നമായത്. ബ്രിട്ടിഷുകാരുടെ കാലത്ത് പണിത നിലവറ, പുതിയ സ്ട്രോങ് മുറി പണിത ശേഷം തുറന്നിട്ടേയില്ല.
പഴയതിൽ എന്തൊക്കെയുണ്ടെന്നും എപ്പോൾ മുതലാണ് ഉപയോഗിക്കാതിരുന്നതെന്നും അറിയില്ല. പണ്ടു കാലത്ത് തുറന്നതു കണ്ടവർ ആരും ജീവിച്ചിരിപ്പില്ല.
മിക്കവാറും കാലിയായിരിക്കാനാണ് സാധ്യതയെന്ന് മുൻ ട്രഷറി ജീവനക്കാർ പറയുന്നു.
കാരണം വർഷങ്ങളായി ഇത് തുറക്കേണ്ട ആവശ്യം വന്നിട്ടില്ല.
എന്നാൽ തൊട്ടടുത്തുള്ള താലൂക്ക് ഓഫിസ് തീ പിടിച്ചപ്പോൾ പഴയ സ്ട്രോങ് റൂമിൽ നിന്ന് പഴയകാല മുദ്രകളും നാണയങ്ങളും അപൂർവ ശേഖരങ്ങളും കിട്ടിയിരുന്നു. ഇതേ പോലെ ട്രഷറിയിലും കാണുമെന്നാണ് സംശയം.
ഒരാഴ്ചയ്ക്കുള്ളിൽ നിലവറ തുറക്കും. പുരാവസ്തു വകുപ്പ് അധികൃതർ, ജില്ലാ ട്രഷറി ഓഫിസർ, റവന്യു– പൊലീസ് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പൊളിക്കൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

