മുണ്ടിക്കൽതാഴം ∙ മുണ്ടിക്കൽതാഴം ജംക്ഷനിലും പരിസരങ്ങളിലും ഇന്നലെ വൈകിട്ടോടെ കുരുക്കിൽ അകപ്പെട്ടു യാത്രക്കാർക്ക് ദുരിതം. പനാത്തുതാഴം– സിഡബ്ല്യുആർഡിഎം റോഡും കാരന്തൂർ– മെഡിക്കൽ കോളജ് റോഡും സംഗമിക്കുന്ന വയൽ സ്റ്റോപ് ഭാഗത്തും മുണ്ടിക്കൽതാഴം അങ്ങാടിയിലും കുരുക്ക് രൂക്ഷമാണ്.വിസ്തൃതി കുറവും ശാസ്ത്രീയ ഗതാഗതക്രമീകരണം ഇല്ലാത്തതും നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് ഇല്ലാത്തതുമാണു പലപ്പോഴും ചെറിയ തോതിൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് ഏറെ നീണ്ട് യാത്രക്കാർ പെരുവഴിയിൽ കുടുങ്ങാൻ കാരണമാകുന്നത്.
രണ്ടു പ്രധാന റോഡുകൾ സംഗമിക്കുന്ന ഈ ഭാഗത്ത് റോഡ് തിരക്കിന് ആനുപാതികമായി വികസിപ്പിക്കുകയും ബസ് സ്റ്റോപ് അടക്കമുള്ളവ പുനഃക്രമീകരിക്കുകയും ചെയ്താൽ മാത്രമേ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.കുന്നമംഗലം, കാരന്തൂർ ടൗണുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ മുണ്ടിക്കൽതാഴം– സിഡബ്ല്യുആർഡിഎം– പെരിങ്ങൊളം റോഡിനെ ആശ്രയിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]