കോഴിക്കോട്∙ കേരള ഫുട്ബോളിന്റെ ചരിത്രത്തിലെ അഭിമാനനിമിഷം. 6 പതിറ്റാണ്ടായി കേരളം സ്വപ്നം കണ്ടിരുന്ന സുബ്രതോ കപ്പ് കരിപ്പൂരിന്റെ മണ്ണിൽ രാത്രി പത്തരയോടെ പറന്നിറങ്ങി. ചരിത്രത്തിലാദ്യമായി സുബ്രതോ കപ്പ് ജേതാക്കളായ കേരളത്തിന്റെ ടീമിൽ ഫാറൂഖ് എച്ച്എസ്എസ്സിലെ കുട്ടികളും പരിശീലകരും അടങ്ങുന്ന സംഘമാണുള്ളത്. ഇവർക്ക് ഗംഭീര വരവേൽപാണ് ഗോകുലം കേരള എഫ്സി ആരാധകരും സ്കൂൾ അധികൃതരും ചേർന്ന് ഒരുക്കിയത്.
ഗോകുലം കേരള എഫ്സിയുടെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ ബറ്റാലിയയുടെ നേതൃത്വത്തിൽ രാത്രി എട്ടരയോടെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട
പ്രത്യേക ബസിലാണ് ആരാധകർ വിമാനത്താവളത്തിലെത്തിയത്. സെക്രട്ടറി സോഹൻ ആവള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.ജെയ്സൺ, വൈശാഖ്, അദ്നാൻ, വനിതാ വിഭാഗത്തിന്റെ ഇ.അഞ്ജലി, ഇ.കെ.അഞ്ജന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
രാമനാട്ടുകര നഗരസഭാധ്യക്ഷ വി.എം.പുഷ്പ, ഫറോക്ക് എഇഒ കെ.ജീജ, സ്കൂൾ പ്രിൻസിപ്പൽ അഷ്റഫ് പാണാലി, പ്രധാനാധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്, ഫാറൂഖ് എഎൽപി സ്കൂൾ പ്രധാനാധ്യാപകൻ സി.പി.സൈഫുദീൻ, പിടിഎ പ്രസിഡന്റ് മഹ്ബൂബ് തയ്യിൽ, ഡപ്യൂട്ടി എച്ച്എംവി.എം.ജെസ്സി, സ്റ്റാഫ് സെക്രട്ടറിമാരായ കെ.മുഹമ്മദ് ഫീഖ്, ടി.അബ്ദുൽ നാസർ തുടങ്ങിയവരും കുട്ടികളെ സ്വീകരിക്കാനെത്തി.
ഇന്ന് ജില്ലാ അതിർത്തി മുതൽ സ്കൂൾ വരെ നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2ന് കപ്പുമായി ടീം ജില്ലാ അതിർത്തിയിലെത്തും. രാമനാട്ടുകര ബൈപാസ് ജംക്ഷനിൽനിന്ന് തുറന്ന വാഹനത്തിൽ പ്രയാണം തുടങ്ങും.
തുടർന്ന് രാമനാട്ടുകര, ഫറോക്ക് നഗരസഭകളിൽ പര്യടനം നടത്തും. ഫറോക്ക് ചുങ്കം, പേട്ട, കോടമ്പുഴ, പരുത്തിപ്പാറ വഴി ഫാറൂഖ് എച്ച്എസ്എസ്സിലെത്തും.
വൈകിട്ട് 4ന് സ്വീകരണ സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ടീമംഗങ്ങൾക്ക് മലയാള മനോരമ രണ്ടുലക്ഷത്തോളം രൂപയുടെ കാഷ് അവാർഡുകളും നൽകും.
കപ്പ് കേരളത്തിൽ എത്തിച്ച മിടുക്കർ
സുബ്രതോ കപ്പ് നേടിയ ഫാറൂഖ് ഹയർസെക്കൻഡറി സ്കൂളിലെ താരങ്ങൾ ഇവരാണ്: മുഹമ്മദ് ജാസിം അലി (ക്യാപ്റ്റൻ, പാലക്കാട് പട്ടാമ്പി സ്വദേശി), സി.മുഹമ്മദ് സൽമാൻ (പട്ടാമ്പി), റോഹിൻ മാധവ് (വാണിയമ്പലം, മലപ്പുറം), കെ.പി.മുഹമ്മദ് സ്വാലിഹ് (ബേപ്പൂർ, കോഴിക്കോട്), എൻ.വി.ജഷീർ ഇർഷാദ് (ചക്കുംകടവ്, കോഴിക്കോട്), എസ്.വിശാൽ (പറളി, പാലക്കാട്), മുഹമ്മദ് റിദാൻ (കൊടുവള്ളി), ഒ.പി.ആദിൽ അബ്ദു (എടത്തനാട്ടുകര, പാലക്കാട്), സി.പി.അഫീഫ് (ഫറോക്ക്), വി.ആദി കൃഷ്ണ (വെങ്ങാട്, കണ്ണൂർ), മുഹമ്മദ് ഫലാഹ് (ചുങ്കം, കോഴിക്കോട്), എൻ.മുഹമ്മദ് അഷ്മിൽ (മണ്ണാർക്കാട്), ജോൺസെന സിങ് (മണിപ്പുർ), സെയ്ലാൽമൻ ഗാങ്ടേ (മണിപ്പുർ), പാട്രിക് ഗ്വൈറ്റ് (മണിപ്പുർ), കാംടിൻഹുപ് ദംഗൽ (മണിപ്പുർ). …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]