കോഴിക്കോട്∙ ഐലീഗിലും സൂപ്പർകപ്പിലും ഇത്തവണ തീപ്പൊരി പറത്താൻ അവരെത്തി; സ്പെയിനിൽ നിന്ന് ഗോകുലം കേരളയുടെ പുതിയ ആശാൻ ജോസ് ഹെവിയയും പിള്ളേരും. അവർക്ക് ആവേശ വരവേൽപ്പൊരുക്കാൻ ഓടിയെത്തിയത് ഒരു ബസ് നിറയെ ആരാധകർ. ഇന്നലെ പുലർച്ചെ രണ്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനത്തിൽനിന്ന് ഗോകുലത്തിന്റെ മുഖ്യപരിശീലകൻ ജോസ് ഹെവിയയ്ക്കൊപ്പം പുറത്തേക്കിറങ്ങിയത് മൂന്നു സ്പാനിഷ് താരങ്ങളാണ്.
ആക്രമണനിരയിൽ കരുത്താവാൻ ജുവാൻ കാർലോസ്, മധ്യനിരയിൽ കളി മെനയാൻ എഡു മാർട്ടിനസ്, പ്രതിരോധത്തിൽ കോട്ട കെട്ടാൻ ലൂയി മറ്റിയാസ് എന്നിവരാണ് ഹെവിയ ആശാനൊപ്പം ഇന്നലെ പറന്നിറങ്ങിയത്.
വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുവന്ന കോച്ചിനെ വരവേറ്റത് ആവേശം നിറഞ്ഞ മുദ്രാവാക്യം വിളികളായിരുന്നു.
പാതിരാത്രിയും കരിപ്പൂരിൽ വിമാനത്താവളത്തിനു പുറത്ത് ഗോകുലത്തിന്റെ അറുപതോളം ആരാധകരും ടീം അധികൃതരും കാത്തുനിൽക്കുകയായിരുന്നു. ഗോകുലം കേരള എഫ്സിയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ ബറ്റാലിയയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
പുലർച്ചെ വന്നെത്തുന്ന കോച്ചിനു സ്വീകരണമൊരുക്കാൻ തലേദിവസം രാത്രി എട്ടോടെയാണ് കോഴിക്കോട്ടുനിന്ന് ആരാധകർ പ്രത്യേക ബസിൽ പുറപ്പെട്ടത്.
ബറ്റാലിയ സെക്രട്ടറി സോഹൻ ആവള, ജോ.സെക്രട്ടറി നിയാസ്.കെ.മഞ്ചേരി, വൈസ് പ്രസിഡന്റ് റിയാസ് മാവൂർ, മീഡിയ ഹെഡ് മുബഷീർ ഖാൻ, വനിതാ വിഭാഗത്തിന്റെ കെ.അഞ്ജലി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു ബസ് നിറയെ ആരാധകർ ജഴ്സിയണിഞ്ഞ് മുദ്രാവാക്യങ്ങളും ബറ്റാലിയയുടെ കൊടികളുമായി വിമാനത്താവളത്തിൽ ഉത്സവാന്തരീക്ഷമൊരുക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]