
പാളത്തിൽ മരം വീണ മാത്തോട്ടത്ത് മന്ത്രി റിയാസിന്റെ സന്ദർശനം; നഷ്ടം വിലയിരുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ കനത്ത മഴയ്ക്കിടെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും പാളത്തിൽ മരങ്ങൾ വീണ് റെയിൽവേ ഗതാഗതം തടസ്സപ്പെട്ട മാത്തോട്ടത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശനം നടത്തി.ശക്തമായ മഴയിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ നഷ്ടം വിലയിരുത്തിയ മന്ത്രി റവന്യൂ ജില്ലാ അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് മടങ്ങിയത്. ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ശക്തമായ കാറ്റിലും മഴയിലും സമീപത്തെ വീടിന്റെ മേൽക്കൂരയും മരങ്ങളും തിങ്കളാഴ്ച രാത്രി റെയിൽവേ ട്രാക്കിലേക്ക് പതിച്ചതോടെയാണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടത്. രാത്രിയിൽ തന്നെ പ്രദേശവാസികളും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.