കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിൽ കണ്ടെത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു.അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്. ബന്ധുക്കൾ സ്റ്റേഷനിലെത്തി.
വാക്കറിൽ നടക്കുന്ന ആളാണ്. മാനസിക പ്രയാസത്തിൽ ആത്മഹത്യ ചെയ്തതാണ് എന്ന് സംശയിക്കുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ചുരം എട്ട്, ഒൻപത് വളവുകൾക്കിടയിൽ ഏകദേശം 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
താമരശ്ശേരി പൊലീസും കൽപറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

