കോഴിക്കോട് ∙ മാവൂർ ഗോളിയോർ റയോൺസ് (ഗ്രാസിം) ഫൈബർ സ്റ്റാഫ് കൂട്ടായ്മയുടെ സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. സ്ഥാപനം അടച്ച് പൂട്ടിയെങ്കിലും സംഗമത്തിൽ 85 പേരും ഒത്തുകൂടി.
വൈഎംസിഎ മറീന റെസിഡൻസിയിൽ നടന്ന ചടങ്ങ് സൈക്കോളജിസ്റ്റും മെന്റലിസ്റ്റുമായ ഡോ. എം.എ.അലി ഉദ്ഘാടനം ചെയ്തു.
തുടർന്ന് മോട്ടിവേഷൻ ക്ലാസും മെന്റലിസം പ്രകടനവും നടന്നു. കെ.രഘുനാഥ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മാവൂർ ഗോളിയോർ റയോൺസ് സ്റ്റാഫ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബി.പത്മനാഭനെ ആദരിച്ചു. കെ.
ഗോപാലകൃഷ്ണൻ നായർ, ഇ. ബാലകൃഷ്ണ നായർ, എൻജി.
പി ആലിക്കോയ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

