ചേവായൂർ∙ ഗവ. മെഡിക്കൽ കോളജിലെ ടെർഷ്യറി കാൻസർ സെന്ററിൽ സ്ഥാപിച്ച രണ്ടാമത്തെ സൗരോർജ ശീതീകരണ സംഭരണി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത്ത്കുമാർ, സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ, ഗവ.
ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.സൗമിത്രൻ എന്നിവർ പ്രസംഗിച്ചു.
എംഎൽഎ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിൽ അനെർട്ടിന്റെ മേൽനോട്ടത്തിൽ സ്ഥാപിച്ച ശീതീകരണ യൂണിറ്റിന് 5 മെട്രിക് ടൺ സംഭരണ ശേഷിയുണ്ട്. മേൽക്കൂരയിൽ ഘടിപ്പിച്ച 6 കിലോവാട്ട് സൗരോർജ പാനലുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇതിനു രണ്ടു ദിവസം വരെ തുടർച്ചയായി 4 മുതൽ 8 ഡിഗ്രി വരെ താപനില നിലനിർത്താനാകും.
അർബുദ ചികിത്സയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ കൃത്യമായി താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഗുണനിലവാരം കുറയുകയോ ഉപയോഗരഹിതമാവുകയോ ചെയ്യും. ഇതിനു ശാശ്വത പരിഹാരമാണ് സൗരോർജ ശീതീകരണ സംഭരണി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]