
ബേപ്പൂർ∙ തീരസംരക്ഷണം ലക്ഷ്യമിട്ടു ഗോതീശ്വരം കടലോരത്ത് നട്ടുവളർത്തിയ കാറ്റാടി മരങ്ങൾ കടപുഴകുന്നു. ശക്തമായ കടലേറ്റത്തിൽ വെള്ളം ഇരച്ചുകയറി തീരത്തെ പകുതിയോളം മരങ്ങൾ നിലംപൊത്തി. ബാക്കിയുള്ളവ ഏതുസമയവും മറിഞ്ഞു വീഴുമെന്ന അവസ്ഥയാണ്.
ഹരിത തീരം പദ്ധതിയിൽ വനംവകുപ്പ് നട്ടുവളർത്തിയ കാറ്റാടി മരങ്ങളാണ് നശിക്കുന്നത്. കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ മണ്ണൊലിപ്പ് തടയുക ലക്ഷ്യമിട്ട് ഗോതീശ്വരം ബീച്ചിൽ ശ്മശാനം വരെയുള്ള രണ്ടര ഹെക്ടറിലാണ് കാറ്റാടിത്തൈകൾ നട്ടുപിടിപ്പിച്ചത്.
പരീക്ഷണാടിസ്ഥാനത്തിൽ നട്ട
തൈകൾ വളർന്നു പന്തലിച്ചു മണ്ണൊലിപ്പു തടയുന്നതിനു സഹായകമായിരുന്നു. എന്നാൽ കടലിനു കലിയിളകിയപ്പോൾ മരങ്ങൾക്കു രക്ഷയില്ലാതായി. നിശ്ചിത അകലം പാലിച്ചു നട്ടുവളർത്തിയ തൈകളിൽ തീരത്തോടു ചേർന്ന ഭാഗത്തെ മരങ്ങളെല്ലാം തിര തള്ളലിൽ കടപുഴകി.
ഏതാണ്ട് ആറു മീറ്റർ വീതിയിൽ ഇവിടെ കടൽ കര കയറിയിട്ടുണ്ട്. ദിവസംതോറും വെള്ളം കരയിലേക്ക് തള്ളിക്കയറുകയാണ്.
ഇതു ടൂറിസം വകുപ്പ് നേതൃത്വത്തിൽ ബീച്ചിൽ നടപ്പാക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതികൾക്കും ഭീഷണിയായി. ഉപ്പു രസമുള്ള മണ്ണിൽ കാറ്റാടി മരം പെട്ടെന്നു തഴച്ചു വളരും എന്നതിനാലാണ് ഗോതീശ്വരം തീരത്ത് വനം വകുപ്പ് തൈകൾ നട്ടത്. വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങി കൂട്ടിപ്പിണഞ്ഞ് കിടക്കുമെന്നതിനാൽ തിരയടി മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് തടയുകയായിരുന്നു ലക്ഷ്യം.
എന്നാൽ മരങ്ങളും തീരവും കടൽ കവർന്നു.
മരം വീണതും ഭിത്തി ഇല്ലാത്തതുമായ ഭാഗത്തു കരയിടിച്ചിൽ രൂക്ഷമായി.ഗോതീശ്വരത്ത് ശ്മശാന റോഡ് മുതൽ ക്ഷേത്രം വരെ 430 മീറ്റർ ദൂരത്ത് കടലിനു സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ല. കടലാക്രമണ ഭീഷണി പരിഗണിച്ചായിരുന്നു വനംവകുപ്പ് തീരപ്രദേശത്തു കാറ്റാടിത്തൈകൾ വളർത്തിയത്.
വളർന്നു പന്തലിച്ച മരങ്ങൾ മണ്ണൊലിപ്പിന് പരിഹാരമായെങ്കിലും കടലാക്രമണത്തിൽ കടപുഴകിയതു പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]