
കോഴിക്കോട് ജില്ലയിൽ ഇന്ന് (26-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെട്ടിട നിർമാണ അദാലത്ത്:അപേക്ഷിക്കാം: കൊയിലാണ്ടി∙ മൂടാടി പഞ്ചായത്തിൽ അംഗീകൃത നമ്പറുള്ള വീടുകളുടെ അധിക നിർമാണം ക്രമവൽക്കരിച്ചു നൽകും. നിലവിലുള്ളതും കൂട്ടിച്ചേർത്തതും ഉൾപ്പടെ 1500 ചതുരശ്ര അടി വരെയുള്ള നിയമാനുസൃത വീടുകളാണ് അദാലത്തിൽ പരിഗണിക്കുക. തറ വിസ്തീർണം ലഭിക്കുന്ന പ്ലാൻ സഹിതം 10ന് അകം അപേക്ഷിക്കണം. 8547577889.
നിയമസഭാ ഹർജി സമിതി സിറ്റിങ് മാറ്റി
കോഴിക്കോട്∙ നിയമസഭാ ഹർജികൾ സംബന്ധിച്ച സമിതി ജില്ലയിൽ നാളെ നടത്താനിരുന്ന സിറ്റിങ് ജൂൺ 10 ലേക്കു മാറ്റി. അന്നു രാവിലെ 10.30 നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണു സിറ്റിങ്. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയിൽ നിന്നു ലഭിച്ചതുമായ ഹർജികളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഹർജിക്കാർ എന്നിവരുമായി ചർച്ചയും തെളിവെടുപ്പും നടത്തും. പുതിയ പരാതികളും നിർദേശങ്ങളും സ്വീകരിക്കും. 0471 2512444.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ കൊടിയത്തൂർ, നടമ്മൽ പൊയിൽ, രായിരുകണ്ടി.
അധ്യാപക നിയമനം
പെരിങ്ങൊളം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്കും എഫ്ടിസിഎം ഒഴിവിലേക്കുമുള്ള അഭിമുഖം 28ന് രാവിലെ 9.30 ന് സ്കൂൾ ഓഫിസിൽ .
ഫറോക്ക് ∙ ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ് വിഷയങ്ങളിൽ എച്ച്എസ്എസ്ടി (ജൂനിയർ) അധ്യാപക കൂടിക്കാഴ്ച 29നു രാവിലെ 10.30ന് നടക്കും.
കോഴിക്കോട്∙ പൊക്കുന്ന് ഗവ.ഗണപത് യുപി സ്കൂളിലെ എൽപിഎസ്ടി, യുപിഎസ്ടി, എഫ്ടി അറബിക് (യുപി), എഫ്ടി ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികകളിൽ അധ്യാപക അഭിമുഖം 27ന് രാവിലെ 10.30ന് സ്കൂളിൽ അഭിമുഖം. 9447847989.
കോഴിക്കോട്∙ പയ്യടിമീത്തൽ ഗവ.എൽപി സ്കൂളിൽ ദിവസവേതനത്തിൽ എൽപി എസ്ടി അധ്യാപക അഭിമുഖം 29നു രാവിലെ 10 നു സ്കൂൾ ഓഫിസിൽ. 9846663255.
വിദ്യാർഥികൾക്ക് അനുമോദനം
ബാലുശ്ശേരി∙ ബാക്കപ് പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാലുശ്ശേരി മണ്ഡലത്തിലെ വിദ്യാർഥികളെ കെ.എം.സച്ചിൻദേവ് എംഎൽഎ അനുമോദിക്കുന്നു. മണ്ഡലത്തിലുള്ള സ്കൂളുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അതത് അധികൃതർ നൽകണം. മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ മറ്റു സ്കൂളുകളിൽ പഠിക്കുന്നവർ എംഎൽഎ ഓഫിസിൽ റജിസ്റ്റർ ചെയ്യണം. അടുത്ത 3ന് ഉച്ചയ്ക്ക് 2ന് വട്ടോളി ബസാറിലെ അൻജൂം ഓഡിറ്റോറിയത്തിലാണു പരിപാടി. 9961304198.
മരം മുറിച്ചു മാറ്റണം
രാമനാട്ടുകര ∙ നഗരസഭാ പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിലുള്ള മരങ്ങൾ, പരസ്യ ബോർഡുകൾ, ഹോർഡിങ്ങുകൾ എന്നിവ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് തടയാൻ നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കണം. ഇതു പാലിക്കാത്തതിനാൽ ഉണ്ടായേക്കാവുന്ന എല്ലാ നാശനഷ്ടങ്ങൾക്ക് സ്ഥലം ഉടമകൾ മാത്രമായിരിക്കും ഉത്തരവാദി എന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.