കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ അന്തിമ ചിത്രം തെളിയാൻ കാത്തിരിക്കണം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള ദിവസമായ ഇന്നലെ 4011 പേർ പത്രിക പിൻവലിച്ചുവെന്നാണ് രാത്രി 9 വരെയുള്ള കണക്ക്.
വിവിധയിടങ്ങളിൽ റിട്ടേണിങ് ഓഫിസർമാർ കണക്കുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് രാത്രി വൈകിയും തുടരുകയാണ്.
അന്തിമ കണക്ക് പുറത്തു വന്നാലേ തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ സ്ഥാപനങ്ങളിലേക്കായി എത്ര സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത് എന്നു വ്യക്തമാകൂ.രണ്ടു ദിവസം മുൻപ് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജില്ലയിൽ 9761 പത്രികകളാണ് അവശേഷിച്ചിരുന്നത്. പിൻവലിച്ച പത്രികകളിൽ 1831 പത്രികകൾ പുരുഷൻമാരുടേതും 2180 പത്രികകൾ സ്ത്രീകളുടേതുമാണ്.
കോഴിക്കോട് കോർപറേഷനിൽ 203, ജില്ലാ പഞ്ചായത്തിൽ 52 പത്രികകൾ വീതം പിൻവലിച്ചു. 12 ബ്ലോക്കുകളിലായി 329, ഏഴ് മുനിസിപ്പാലിറ്റികളിലായി 554, 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിൻവലിക്കപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

