കോഴിക്കോട്∙ വെങ്ങളം – രാമനാട്ടുകര ദേശീയപാത ബൈപാസിൽ നിരീക്ഷണ സജ്ജമായി കൺട്രോൾ റൂം. ബൈപാസിന്റെ മുഴുവൻ സമയ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ആണ് ടോൾ പ്ലാസയിലെ അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) നടത്തിപ്പുകാർ.
കുറഞ്ഞത് 3 പേർ ഒരു സമയത്ത് പന്തീരാങ്കാവിനു സമീപത്തുള്ള ടോൾ പ്ലാസയിലെ എടിഎംഎസ് കൺട്രോൾ റൂമിലുണ്ടാകും. ബൈപാസ് ഉദ്ഘാടനച്ചടങ്ങുണ്ടാകുമോയെന്നു വ്യക്തമല്ലെങ്കിലും അടുത്തമാസം ആദ്യത്തോടെ ടോൾ ഈടാക്കി തുടങ്ങുമെന്നാണു കരുതുന്നത്.
നിരീക്ഷണം 2 തലത്തിൽ
30 പിടിസെഡ് (പാൻ, ടിൽറ്റ്, സൂം) ക്യാമറകളിലൂടെ ഏതു വശത്തുനിന്നുള്ളതും ദീർഘ ദൂരത്തിലുള്ളതുമായ ദൃശ്യങ്ങൾ ലഭ്യമാകും. 500 മീറ്റർ വരെയുള്ള വ്യക്തമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറയാണിത്.
ഇതിനു പുറമെ, അനധികൃത പാർക്കിങ്, അപകടങ്ങൾ, ഗതാഗതക്കുരുക്ക് തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനു വെഹിക്കിൾ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റത്തിലെ 15 ക്യാമറകൾ പ്രവേശന, നിർഗമന വഴിയിലുണ്ട്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാലോ പ്രശ്നങ്ങളുണ്ടായാലോ തൽസമയം തന്നെ കൺട്രോൾ റൂമിൽ ഓട്ടമാറ്റിക്കായി മുന്നറിയിപ്പു ലഭിക്കും. കൂടുതൽ സഹായം പുറത്തു നിന്ന് ആവശ്യമുള്ള സാഹചര്യങ്ങളിൽ, കൺട്രോൾ റൂമിൽ നിന്നു വിവരം പൊലീസ്, അഗ്നിരക്ഷാ സേന, ആശുപത്രികൾ തുടങ്ങിയവർക്കു വിവരം കൈമാറും.
വിവരശേഖരണം
പന്തീരാങ്കാവിലെ ടോൾ പ്ലാസയുടെ 2 ഭാഗങ്ങളുടെ ഇടയിലായുള്ള ഓട്ടമാറ്റിക് ട്രാഫിക് കൗണ്ടർ ക്ലാസിഫയറിന്റെ 2 ക്യാമറകൾ വാഹനങ്ങളുടെ വിവര ശേഖരണം നടത്തും.
വാഹനങ്ങളുടെ എണ്ണം, തരം തുടങ്ങിയ വിവരങ്ങൾ ഇതിലാണു ശേഖരിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]