കോഴിക്കോട്∙ പുതിയറയിലെയും കല്ലുത്താൻ കടവ് ജംക്ഷനുകളിലെയും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് 5 ദിവസം. ഏറെ ഗതാഗത തിരക്കുള്ള ഈ 2 ജംക്ഷനുകളിലും സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതിനാൽ അപകടഭീഷണിയുണ്ട്.
ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുകാരും വലയുകയാണ്. സിഗ്നൽ ലൈറ്റിന്റെ ബോർഡ് കത്തിപ്പോയതാണ് തകരാറെന്നാണ് അറിയുന്നത്.
നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള കെൽട്രോണിനെ ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അവർ പരിശോധന നടത്തിയെങ്കിലും ശരിയാക്കാനായിട്ടില്ല.
കത്തിയ ബോർഡ് മാറ്റി സ്ഥാപിക്കാൻ ഓർഡർ ചെയ്തിട്ടുണ്ടെന്നും അവ എത്താൻ ഇനിയും 5 ദിവസമെങ്കിലും എടുക്കുമെന്നാണ് കെൽട്രോൺ അധികൃതർ പറയുന്നതെന്നും ട്രാഫിക് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]