കോഴിക്കോട്∙ റെയിൽവേ സ്റ്റേഷനിൽ ‘ജനശതാബ്ദി കണക്ഷൻ’ കെഎസ്ആർടിസി ബസിനെതിരെ വീണ്ടും രാത്രി ഓട്ടോ സർവീസ് തൊഴിലാളികളുടെ പ്രതിഷേധം. പൊലീസ് ഇടപെട്ട് ഓട്ടോകൾ റോഡിൽ നിന്നു നീക്കാനുള്ള ശ്രമത്തിനെ ചൊല്ലി രാത്രി തർക്കം.
ഇതോടെ ഓട്ടോ തൊഴിലാളികൾ ഓട്ടം നിർത്തി മിന്നൽ സമരം നടത്തി. അർധരാത്രിയിൽ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ വലഞ്ഞു.
ഇന്നലെ രാത്രി 11.10 ന് ബസ് റെയിൽവേ പരിസരത്ത് നിർത്താൻ ശ്രമിച്ചപ്പോൾ ആ ഭാഗത്ത് ഓട്ടോകൾ പാർക്ക് ചെയ്ത നിലയിലായിരുന്നു.
ഇതോടെ ബസ് ലിങ്ക് റോഡിൽ നിന്നു റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് എത്തുന്ന ഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റി. എന്നാൽ അവിടെ നിന്നു യാത്രക്കാരെ കയറ്റാതെ ബസ് മാറ്റി നിർത്താൻ ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടതോടെ ബസുകാരും ബസിലെ യാത്രക്കാരുമായി തർക്കമായി.
വിവരം അറിഞ്ഞു കൺട്രോൾ റൂം പൊലീസ് എത്തി. റെയിൽവേ സ്റ്റേഷനു മുന്നിൽ റോഡിൽ നിർത്തിയിട്ട
ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ നൂറിലേറെ ഓട്ടോകൾ റോഡിൽ നിന്നു മാറ്റാതെ അവിടെ പാർക്ക് ചെയ്തു.
ഇതിനിടയിൽ ജനശതാബ്ദി ട്രെയിനിൽ എത്തിയ യാത്രക്കാരെ കയറ്റിയ ബസ് തർക്കത്തെ തുടർന്ന് പുറപ്പെടാൻ വൈകി.
കൂടുതൽ പൊലീസ് എത്തി ബസ് സർവീസിനു സൗകര്യം നൽകിയതോടെ യാത്ര പുറപ്പെട്ടു. പൊലീസ് ഓട്ടോകൾക്കെതിരെ നടപടി എടുക്കുമെന്നു അറിയിച്ചതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികളിൽ ചിലർ സർവീസ് നടത്താതെ സ്ഥലത്ത് നിർത്തിയിട്ടു മിന്നൽ സമരം നടത്തുകയായിരുന്നു.
ഈ സമയം റെയിൽവേയിൽ മറ്റു ട്രെയിനിൽ എത്തിയ യാത്രക്കാർ കെഎസ്ആർടിസി ബസിൽ മറ്റിടങ്ങളിലേക്ക് യാത്ര പോകാൻ കഴിയാതെ പെരുവഴിയിലായി.
പലരും വീട്ടുകാരെ വിളിച്ചു വാഹനം എത്തിച്ചും ചിലർ ഏറെ ദൂരം നടന്നു പോയ ശേഷം ഓട്ടോയിൽ കയറിയുമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. നടുറോഡിൽ തടസ്സം നിർത്തിയ ഓട്ടോകൾക്കെതിരെ നടപടിയെടുക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാത്രി വൈകിയും സമരം തുടർന്നു.k … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]