
നാദാപുരം∙ അതിഥിത്തൊഴിലാളികളിൽ വിവിധ തരം സാംക്രമിക രോഗങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലാ മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന തുടങ്ങി. രാത്രികളിൽ അടക്കം സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഇവർക്ക് പരിശോധന നടത്താനാണ് തീരുമാനം.
തൂണേരി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആദ്യ പരിശോധന നടത്തി. കുഷ്ഠം, മലമ്പനി, മന്ത്, ടിബി രോഗ പരിശോധന എന്നിവ നടത്തി.
സാംപിളുകൾ ശേഖരിച്ചു.
രക്തസമ്മർദം, വായിലെ കാൻസർ എന്നിവയും പരിശോധിച്ചു. വിവിധ താമസ സ്ഥലങ്ങളിൽ നിന്ന് 118 അതിഥിത്തൊഴിലാളികളെ ചികിത്സയ്ക്ക് വിധേയരാക്കി. ബോധവൽക്കരണ ക്ലാസും നടത്തി.
രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ നൽകുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ജി.അലൻ അറിയിച്ചു.പരിശോധനയിൽ മിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ.ടി.കെ.ജഫ്രീക് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി.രാജേഷ്കുമാർ, ജി.നിതില, പബ്ലിക് ഹെൽത്ത് നഴ്സ് ബി.അനിത, മിഡ് ലവൽ സർവീസ് പ്രൊവൈഡർമാരായ സി.കെ.ഹരിത, ആർ.അനുഷ സത്യൻ, നഴ്സ് തുഷാര, പി.ബിജുല., ജി.,നീതു, ആശ പ്രവർത്തകരായ ബീന,റിഷ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]