നബിദിനം സെപ്റ്റംബർ 5ന്:
കോഴിക്കോട്∙ കാപ്പാട് മാസപ്പിറവി കണ്ടതിനാൽ ഇന്ന് റബീഉൽ അവ്വൽ ഒന്നും നബിദിനം സെപ്റ്റംബർ 5നുമായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നായിബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
ദേശീയപാത ഉപരോധിക്കും
വടകര∙ ദേശീയപാത നിർമാണത്തിലെ അപാകത പരിഹരിച്ച് ജനം അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് എസ്ഡിപിഐ സെപ്റ്റംബർ 14 ന് ദേശീയപാത ഉപരോധിക്കും.
സമരത്തിന് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുമെന്നു പ്രസിഡന്റ് ഷംസീർ ചോമ്പാല അറിയിച്ചു.
കൂടിക്കാഴ്ച 29ന്
പയ്യോളി ∙ തുറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്കു കൂടിക്കാഴ്ച നടത്തുന്നു. 29നു 10ന് ഡോക്ടർ, 10.15 ന് ഫാർമസിസ്റ്റ്, 10.30ന് ലാബ് ടെക്നിഷ്യൻ, 11നു ഫിസിയോ തെറപ്പിസ്റ്റ്.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8– 5 വരെ പുതുപ്പാടി കൊട്ടാരക്കോത്ത്, കാവുംപുറം, കിളയിൽ.
റാങ്ക് പട്ടികറദ്ദാക്കി
കോഴിക്കോട്∙ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ: 548/2019) റാങ്ക് പട്ടിക 3 വർഷ കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി പിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു.
ജില്ലാ മിനി ഖോഖൊ ചാംപ്യൻഷിപ് 28ന്
രാമനാട്ടുകര∙ ജില്ലാ മിനി ഖോഖൊ ചാംപ്യൻഷിപ് 28ന് തലക്കുളത്തൂർ സിഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
2013 സെപ്റ്റംബർ 20ന് ശേഷം ജനിച്ചതും ഇപ്പോൾ ഏഴാം ക്ലാസ് വരെ പഠിക്കുന്നവർക്കും പങ്കെടുക്കാം. ടീമുകൾ അന്നു രാവിലെ 8.30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]