കോഴിക്കോട് ∙ കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടരുന്നു. രണ്ടു ദിവസത്തെ പരിശോധനയിൽ 12 കെട്ടിടങ്ങളുടെ പരിശോധന പൂർത്തിയായി.
പരിശോധനയ്ക്കായി വിവിധ സെക്ടറുകളായി തിരിഞ്ഞ് എൻജിനീയർമാരുടെ സംഘത്തെയാണ് ചുമലപ്പെടുത്തിയിട്ടുള്ളത്. കോർപറേഷൻ സൂപ്പർ എൻജിനീയർക്കാണ് പരിശോധന ടീമിന്റെ മുഖ്യ ചുമതല.
അടിയന്തര നടപടി ആവശ്യമുള്ളവ, അറ്റകുറ്റപ്പണി നടത്തി നില നിർത്താവുന്നവ, സ്റ്റെബിലിറ്റിയോട് കൂടിയവ എന്നിങ്ങനെ വേർതിരിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്.
പരിശോധന വ്യാഴാഴ്ച പൂർത്തിയാകും. വലിയങ്ങാടിയിൽ കോർപറേഷന്റെ കെട്ടിടം തകർന്നു വീണ് 4 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോർപറേഷന്റെ മുഴുവൻ കെട്ടിടങ്ങളിലും തുടർന്ന് സുരക്ഷാ പരിശോധന നടത്തുന്നതാണെന്ന് കോർപറേഷൻ സെക്രട്ടറി എൻ.കെ.ഹരീഷ് അറിയിച്ചു.
കാരപ്പറമ്പ് മത്സ്യ മാർക്കറ്റ് കെട്ടിടം, പുതിയങ്ങാടി മാർക്കറ്റ് കെട്ടിടം എന്നിവ ഇതുവരെ നടന്ന പരിശോധനയിൽ അടിയന്തര നടപടി ആവശ്യമുള്ളതാണെന്ന് കണ്ടെത്തി.
ഇത്തരം കെട്ടിടങ്ങളിൽ നിന്ന് നിലവിലുള്ള സംവിധാനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കും. എൻജിനീയറിങ് വിഭാഗം തയാറാക്കുന്ന റിപ്പോർട്ട് കൗൺസിൽ മുൻപാകെ സമർപ്പിക്കുകയും കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
സുരക്ഷാ പരിശോധനയുടെ പുരോഗതി കോർപറേഷൻ സെക്രട്ടറി എൻ.കെ.ഹരീഷ്, സൂപ്രണ്ടിങ് എൻജിനീയർ ബിജോയ് എക്സിക്യൂട്ടീവ് എൻജിനീയർ രേഖ പി. ആനന്ദ് എന്നിവർ അടങ്ങിയ സംഘം വിലയിരുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

