കോഴിക്കോട്∙ ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് മുതലക്കുളത്ത് വർഗീയതക്കെതിരായി ബഹുജന സംഗമം സംഘടിപ്പിക്കും. ദേശീയ രംഗത്തെ പ്രമുഖ സാംസ്കാരിക പ്രവർത്തക ശ്വേതാ ഭട്ട് (ഗുജറാത്ത്) ബഹുജന സംഗമം ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി കോഴിക്കോട് മുതലക്കുളം സരോജ് ഭവനിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ ജില്ലാപ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷനായ ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ഷെഫീഖ്, എം.കെ.നികേഷ്, പി.സ്വരാഗ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ.ജി.ലിജീഷ്, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എം.സലീന എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

