കക്കോടി ∙ അകലാപ്പുഴ ഭാഗത്ത് വെള്ളിയാഴ്ച കണ്ട മാനിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ബദിരൂർ തപോവനം ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതിനിടെ മാൻ മൊകവൂർ കൈപ്പുറത്ത് പാലത്തിന് സമീപം കനോലി കനാലിൽ നീന്തുന്ന വിഡിയോ നാട്ടുകാർക്ക് ലഭിച്ചു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ മൊകവൂരിൽ എത്തിയെങ്കിലും കനോലി കനാലിൽ നിന്നു കയറി പല വീടുകളുടെയും ചുറ്റുമതിൽ ചാടി ഓടി രക്ഷപ്പെട്ടു. മാനിനെ കണ്ടാൽ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദേശം നൽകി. വനമേഖലയിൽ കണ്ടുവരുന്ന കലമാൻ ഇനമാണെന്നും രാത്രി ദീർഘ ദൂരം ഓടിയും ചാടിയും പുഴകളിൽ നീന്തിയും സഞ്ചരിക്കുന്നവയാണെന്നും ആർആർടി ഉദ്യോഗസ്ഥർ നാട്ടുകാരോടു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

