കോഴിക്കോട്∙ സിറ്റി പൊലീസ് കമ്മിഷണറായി ജി.ജയദേവ് ചുമതലയേറ്റു. 12.15ന് ഓഫിസിൽ എത്തിയ കമ്മിഷണറെ മുൻ കമ്മിഷണർ ടി.നാരായണൻ സ്വീകരിച്ചു.
തുടർന്നുസ്ഥാനം കൈമാറി. ഡിസിപി അരുൺ കെ.പവിത്രൻ, എഎസ്പി പി.ബിജുരാജ്, ടൗൺ എസിപി ടി.കെ.അഷ്റഫ്, സ്പെഷൽ ബ്രാഞ്ച് എസിപി കെ.കെ.വിനോദൻ, ഫറോക്ക് ഡിവിഷൻ എസിപി എ.എം.സിദ്ദിഖ് എന്നിവർ പങ്കെടുത്തു.
സിറ്റി ജില്ലാ പൊലീസ് പരിധിയിലെ 19 പൊലീസ് സ്റ്റേഷൻ ചുറ്റളവിലും പൊലീസ് സാന്നിധ്യം വർധിപ്പിക്കും.
റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന്, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പരിശോധിച്ചു നടപ്പാക്കുന്നതിന് ശ്രമം നടത്തുമെന്ന് ചുമതലയേറ്റ കമ്മിഷണർ പറഞ്ഞു.
ലഹരിക്കെതിരായ നടപടി ശക്തമായി തുടരും. 9 വർഷം മുൻപ് ജില്ലയിൽ ഡപ്യൂട്ടി കമ്മിഷണറായി ജോലി ചെയ്ത് പരിചയമുണ്ട്.
അന്നത്തേതിലും കൂടുതൽ ട്രാഫിക്കും അനുബന്ധമായ വികസനവും ഉണ്ടായിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

