കോഴിക്കോട് ∙ താലിപ്ലേറ്റിൽ രാജസ്ഥാനി രുചിയുടെ ഉത്സവമേളവുമായി മാർവാഡി മാസ്റ്റർഷെഫ് മത്സരം. ഭക്ഷണമൊരുക്കി പോരാട്ടത്തിനിറങ്ങി യുവാക്കളും യുവതികളും.
രാജസ്ഥാനി തനതു വിഭവങ്ങളൊരുക്കാനുള്ള മത്സരത്തിൽ ആവേശത്തോടെ മത്സരിച്ച് മാർവാഡി സമാജിന്റെ ചുണക്കുട്ടികൾ.
മാർവാഡി സമാജിന്റെ യുവജന വിഭാഗമായ ഏകർത്ത് യുവ മഞ്ചാണ് രാജസ്ഥാനി ഭക്ഷണമൊരുക്കാനായി മാർവാഡി മാസ്റ്റർഷെഫ് മത്സരം ഒരുക്കിയത്. വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒരുക്കിയ മത്സരത്തിൽ ദമ്പതികളായ 72 മത്സരാർഥികളാണ് ആവേശത്തോടെ പാചകം ചെയ്തത്.
ഇവരെ 16 ടീമുകളായി തിരിച്ചാണ് മത്സരം നടത്തിയത്.
മത്സരം മിൽമ മാനേജിങ് ഡയറക്ടർ കെ.സി.ജയിംസ് ഉദ്ഘാടനം ചെയ്തു.താജ് ഹോട്ടലിലെ ചീഫ് ഷെഫ് ബാബു അബ്ദുല്ല, ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ അരുൺ, പാചകവിദഗ്ധരായ വന്ദന ദാഗ, സംഗീത ജെയിൻ എന്നിവരാണ് വിധികർത്താക്കളായി. സരിത സാബു, സൈലേഷ് ഖാത്തോഡ്, കുശാൽ അഗർവാൾ, ഉർവശി അഗർവാൾ എന്നിവരടങ്ങിയ ടീം ചാംപ്യൻമാരായി.
മേഹുൽ മഹേഷ്, രൂപാലി മഹേഷ്, പ്രിയങ്ക ശാർദ, നന്ദിത് സാബൂ എന്നിവരടങ്ങിയ ടീം രണ്ടാംസ്ഥാനവും നേടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

