കോഴിക്കോട് ∙ നെഞ്ചിൽ കൈചേർത്തുവച്ച് ചിരിച്ചുനിൽക്കുന്ന സ്ഥാനാർഥിയുടെ ഫോട്ടോയാണ് വാട്സാപ്പിൽ അയച്ചുകിട്ടുന്നത്. എന്നാൽ അത് തുറന്നു നോക്കിയാലോ.
പോസ്റ്ററിലെ സ്ഥാനാർഥി കൈവീശി ചിരിച്ചുകാണിക്കുന്ന കുഞ്ഞ് അനിമേഷൻ. നിശ്ചലമായ പോസ്റ്ററിനെ എഐ വച്ച് ചെറുതായി അനിമേറ്റ് ചെയ്തതാണ് ഇത്.
ഇത്തവണ തിരഞ്ഞെടുപ്പു കാലത്ത് പ്രചാരണ പ്രവർത്തനങ്ങളിലെ താരം എഐയാണ്.
തിരക്കൊഴിയാതെ ഡിസൈനർമാർ
ഈ തിരഞ്ഞെടുപ്പു കാലത്ത് മത്സരം രാഷ്ട്രീയപാർട്ടികളോ സ്ഥാനാർഥികളോ തമ്മിൽ മാത്രമല്ല, ഗ്രാഫിക് ഡിസൈനർമാർ തമ്മിലുമാണ്. പുതുമയുള്ള ആശയങ്ങൾ പരീക്ഷിച്ചാണ് ഓരോ ഡിസൈനറും അരങ്ങു കൊഴുപ്പിക്കുന്നത്.
ഒരാഴ്ചയായി ഡിസൈനർമാർക്ക് തിരക്കാണ്. മുൻകാലങ്ങളിൽ പ്രിന്റ് ചെയ്യാനുള്ള സൈസ് കൃത്യമാക്കി പോസ്റ്ററുകളും ഫ്ലെക്സുകളും മാത്രം ഡിസൈൻ ചെയ്താൽ മതിയായിരുന്നു.
ഈ തിരഞ്ഞെടുപ്പുകാലത്ത് ഇൻസ്റ്റാ പേജിൽ ഇടാൻ, വാട്സാപ് സ്റ്റേറ്റസ് പോസ്റ്ററുകൾ എന്നിവ പ്രത്യേകം തയാറാക്കണം.
റീൽസ് തരംഗം
‘സീനൊക്കെ ഇനി മാറും. പിക്ചർ അഭി ഭീ ബാക്കി ഹേ ഭായ്…’ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗ്.
പശ്ചാത്തലത്തിലൂടെ സ്ഥാനാർഥിയുടെ ചിഹ്നവുമായി ഒരു ജീപ്പ് ഓടിവരുന്ന അനിമേഷൻ വിഡിയോ.അതിന്റെകൂടെ ഫുട്ബോൾ കമന്ററിയുടെ രീതിയിലുള്ള മറ്റൊരു അനൗൺസ്മെന്റ്: ‘ദുരിതങ്ങളുടെ ആഴക്കടലിലേക്ക് പുറംകാലുകൊണ്ട് തട്ടിയിട്ട അധികാരികൾക്ക് മറുപടി നൽകണം നമ്മൾ, ഈ തിരഞ്ഞെടുപ്പിലൂടെ.
കാലം കാത്തുവച്ച ആ ദിവസം വരികയാണ്.’
ഏറെ പ്രചാരം നേടിയ അനിമേഷൻ വിഡിയോയാണിത്. 45 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള കുഞ്ഞുകുഞ്ഞു റീൽസാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന ആകർഷണം.
കോർപറേഷനിൽ പൊറ്റമ്മൽ വാർഡിലെ ഒരു സ്ഥാനാർഥി ഇതുവരെ തൊട്ടടുത്ത പുതിയറ വാർഡിലെ കൗൺസിലറായിരുന്നു. ആ പ്രദേശത്തെ സാധാരണക്കാരായ നാട്ടുകാർ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ കൗൺസിലർ തങ്ങൾക്കു ചെയ്തുതന്ന സഹായങ്ങളെക്കുറിച്ച് പറയുന്ന വിഡിയോകൾ ഓരോ ദിവസവും ഓരോന്ന് വീതം പുറത്തിറങ്ങുന്നുണ്ട്.
റീൽസ് ചെയ്തു നൽകാൻ അനേകം ക്യാമറാമാൻമാരും എഡിറ്റർമാരും ഓടിനടന്നു പണിയെടുക്കുകയാണ്.
ഇത്തവണയും പാരഡികൾ
മണ്ഡലകാലത്ത് വന്നെത്തിയ തിരഞ്ഞെടുപ്പിൽ പഴയകാല അയ്യപ്പഭക്തിഗാനങ്ങളുടെ ഈണമുള്ള പാട്ടുകളാണ് ചില സ്ഥാനാർഥികൾ അവതരിപ്പിച്ചത്. ചലച്ചിത്രഗാനങ്ങളുടെ ഈണത്തിലുള്ള പാട്ടുകളും പലരും എഴുതി റെക്കോർഡ് ചെയ്യിക്കുന്നുണ്ടെന്ന് ശിവം സ്റ്റുഡിയോസ് ഉടമ ഷിംജിത് ശിവൻ പറഞ്ഞു.
പാരഡി ഗാനങ്ങൾക്ക് യൂട്യൂബിലും ഫെയ്സ്ബുക്കിലും കോപ്പിറൈറ്റ് പ്രശ്നം വരുമെന്നു ഭയന്ന് സ്വന്തമായി ഈണമിട്ട് പാട്ടെഴുതി അവതരിപ്പിക്കുന്നവരുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

