താമരശ്ശേരി∙ വാഹനത്തിരക്ക് കാരണം ചുരം ഇന്നലെയും ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി. ഇന്നലെ വൈകിട്ട് മണിക്കൂറുകൾ കാത്ത് കിടന്നാണ് വാഹനങ്ങൾ ചുരം കയറിയിറങ്ങിയത്.
ഒരു യാത്രക്കാരി തളർന്ന് വീണതിനെ തുടർന്ന് ആംബുലൻസിൽ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും കുരുക്കിൽ കിടന്ന് വലഞ്ഞു. ഇന്നലെ വൈകിട്ട് 5.30 ന് ലക്കിടിൽ എത്തിയ കെഎസ്ആർടിസി ബസ് 8 മണിക്കാണ് അടിവാരത്ത് എത്തിയത്.
രാവിലെ 6ാം വളവിന് സമീപം ലോറിയും കാറും കേടായും ഗതാഗതം തടസ്സപ്പെട്ടിരുന്നു.വൈകിട്ട് നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് ചാടിയും അപകടം ഉണ്ടായി.കഴിഞ്ഞ ദിവസങ്ങളിലും വാഹനങ്ങൾ കേടായും വാഹനത്തിരക്കും മൂലം ചുരത്തിൽ കുരുക്കുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

