
കോഴിക്കോട്∙ നബിദിനം ഓരോ വിശ്വാസികളും ആരാധനകൾകൊണ്ട് ധന്യമാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തിരുനബി മുഹമ്മദ് മുസ്തഫ (സ)യുടെ 1500 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മീലാദ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് മൗലിദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നബിയോടുള്ള സ്നേഹം ഹൃദയത്തിൽ നിന്നുണ്ടാകേണ്ടതാണ്. നബിയുടെ ജന്മദിനംകൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ദിക്റുകൾകൊണ്ടും സൽക്കർമ്മങ്ങൾകൊണ്ടും മഹനീയമാക്കുകയും വേണം.
ഓരോ വിശ്വാസികളും നബിചര്യ പിന്തുടർന്ന് ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധമാകുന്ന സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളും ആദർശങ്ങളും പൂർണമായും ഉൾക്കൊള്ളുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സമസ്ത. അതിന്റെ പിന്നിൽ നമ്മൾ അടിയുറച്ച് നിൽക്കണം.
ഫെബ്രുവരി ആദ്യവാരത്തിൽ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്തയുടെ നൂറാംവാർഷികം വിജയിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]