
ബേപ്പൂർ∙ ഓഫിസർ ഇല്ലാത്തതിനാൽ ബേപ്പൂർ വില്ലേജിൽ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർക്ക് പെടാപ്പാട്. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും കിട്ടാത്ത സ്ഥിതി.
വില്ലേജ് ഓഫിസ് കയറിയിറങ്ങി വലയുകയാണ് ജനം.സ്ഥാനക്കയറ്റം ലഭിച്ച വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയിട്ട് 20 ദിവസമായി. ഇതുവരെ പുതിയ ഓഫിസർ എത്തിയിട്ടില്ല.
സ്പെഷൽ വില്ലേജ് ഓഫിസർക്ക് പകരം ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിനു നിയന്ത്രിക്കാൻ പറ്റാത്ത വിധം അപേക്ഷകൾ എത്തുന്നതാണു പ്രതിസന്ധി.
കോളജ് പ്രവേശനം ഉൾപ്പെടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി വരുമാനം, ജാതി, നേറ്റിവിറ്റി, വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കുന്നവർ 2 ആഴ്ച വരെ കാത്തിരിക്കേണ്ട
സ്ഥിതി. കൈവശം, അനന്തരാവകാശം, കുടുംബ അംഗത്വം എന്നിവ കിട്ടേണ്ടവരും വലയുന്നു.
വില്ലേജ് ഓഫിസർ പരിശോധിച്ച് അനുമതി നൽകി തഹസിൽദാർ ഓഫിസിൽനിന്നു കിട്ടേണ്ട സർട്ടിഫിക്കറ്റുകളും വൈകുകയാണ്.
സർവേ സ്കെച്ച്, ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേര്, വിവിധ ചികിത്സാ ധനസഹായങ്ങൾക്കുള്ള അപേക്ഷകൾ എന്നീ ഫീൽഡ് തല പരിശോധനകളും സമയത്തിനു നടത്താനാകുന്നില്ല.ഒന്നര ലക്ഷം ജനസംഖ്യയുള്ള ബേപ്പൂർ വില്ലേജിൽ വർഷം ശരാശരി 23,000 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.
ഏറെ വിസ്തൃതിയുള്ളതും ഒട്ടേറെ റവന്യു വിഷയങ്ങൾ അഭിമുഖീകരിക്കുന്നതുമായ വില്ലേജ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും വെല്ലുവിളിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]