
കോഴിക്കോട്∙ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ 10 ദിവസത്തിനു ശേഷം കസബ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്താവളപ്പ് റാംമോഹൻ റോഡ് മുതിരകാലായി പറമ്പിൽ താമസിക്കുന്ന അനൂപ് (35) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണു സംഭവം. അരയിടത്തുപാലത്തു നിന്നു കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ചെമ്മൻതൊട്ടി വീട്ടിൽ ജോസ്സൺ(24) സുഹൃത്ത് കാസർകോട് സ്വദേശി അലനുമൊത്ത് യാത്ര ചെയ്ത ബൈക്കിൽ പാളയത്ത് റാംമോഹൻ റോഡിൽ എതിർ ദിശയിൽ വൺവേ തെറ്റിച്ച് എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു.
ഓട്ടോ നിർത്താതെ പോയി.
റോഡിൽ വീണ ജോസ് സണിനെ പരിസരത്തുള്ളവർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരുക്കേറ്റ ജോസിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി.
കസബ പൊലീസിൽ നൽകിയ പരാതിയിൽ സിസിടിവി പരിശോധിച്ചാണു പ്രതിയെ കണ്ടെത്തിയത്. അപകട
ശേഷം ഇയാൾ വാഹനം നിർത്തി പാളയത്തെ ഇടവഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്നു പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിൽ എസ്ഐ സുനിൽകുമാർ, എഎസ്ഐ പി.സജേഷ് കുമാർ, സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒ സന്ദീപ് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]