തിരുവമ്പാടി∙ പഞ്ചായത്തിലെ 7, 5 വാർഡുകളിലൂടെ പോകുന്ന പുല്ലൂരാംപാറ പള്ളിപ്പടി– പനച്ചിക്കൽ– പൊന്നാങ്കയം – റോഡ് തകർന്നതോടെ ജനങ്ങൾ ദുരിതത്തിൽ. റോഡിന്റെ കുറെ ഭാഗം ടാർ ചെയ്തത് പൊളിഞ്ഞ നിലയിലും ബാക്കി ഭാഗം മൺ റോഡും ആണ്.
പഞ്ചായത്ത് ആസ്തിയിൽ 6 മീറ്ററോളം വീതി ഉണ്ടെങ്കിലും പല സ്ഥലത്തും വീതി വളരെ കുറവാണ്. മലയോര ഹൈവേയിലേക്ക് റോഡ് ചേരുന്ന ഭാഗം താഴ്ന്നു കിടക്കുന്നതു കാരണം ഇവിടെ വെള്ളക്കെട്ടാണ്.പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴ പാലം നവീകരണത്തിനു പൊളിച്ചതോടെ പനച്ചിക്കൽ റോഡിലെ ഗതാഗതം വർധിച്ചിരിക്കുകയാണ്.
പൊന്നാങ്കയം മേഖലയിലെ വിദ്യാർഥികൾക്ക് പള്ളിപ്പടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്താനുള്ള റോഡും ഇതാണ്.
ഈ റോഡിലെ പനച്ചിക്കൽ പാലം കാലപ്പഴക്കത്താൽ തകർന്ന നിലയിലാണ്. കൈവരികൾ തകർന്ന പാലത്തിന്റെ സ്ലാബിനു സമീപം വലിയ കുഴികൾ രൂപപ്പെട്ടു.
അപകട സൂചനയായി ഈ ഭാഗത്ത് മുളകളിട്ട് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഓടിയിരുന്ന ഈ റോഡ് ഇപ്പോൾ ഏറെ അപകടാവസ്ഥയിലാണ്.
പാലത്തിൽ നിന്ന് വീണ് ഇരുചക്ര യാത്രക്കാർ അപകടത്തിൽ പെട്ടിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനും പാലം നവീകരിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]